അവസാന ഓവറില്‍ ബ്രാവോയെ വാരിയലക്കി പൊള്ളാര്‍ഡും ഹര്‍ദികും; ചെന്നൈയ്ക്ക് ലക്ഷ്യം 171, മറുപടി ബാറ്റിംഗിന് തകര്‍ച്ചയോടെ തുടക്കം

മുംബൈ: (www.kvartha.com 03.04.2019) ഐപിഎല്ലിലെ വാശിയേറിയ പോരാട്ടത്തില്‍ മുംബൈയുടെ 171 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് തകര്‍ച്ചയോടെ തുടക്കം. ആറ് റണ്‍സ് എടുക്കുന്നതിനിടെ ചെന്നൈയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ടീം സ്‌കോര്‍ ഒരു റണ്ണില്‍ നില്‍ക്കെ റായുഡുവാണ് ആദ്യം പുറത്തായത്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡി കോക്കിന് ക്യാച്ച് നല്‍കുകയായിരുന്നു. ബ്രെന്‍ഡന്‍ഹോഫിനായിരുന്നു വിക്കറ്റ്.



രണ്ടാം ഓവര്‍ എറിയാനെത്തിയ മലിംഗ ആദ്യപന്ത് തന്നെ നോബോള്‍ എറിഞ്ഞു. ഫ്രീ ഹിറ്റില്‍ ഫോര്‍ അടിച്ച വാട്‌സണ്‍ അടുത്ത പന്തില്‍ പൊള്ളാര്‍ഡിന് ക്യാച്ച് നല്‍കി മടങ്ങി. കഴിഞ്ഞ കളികളില്‍ നിന്ന് ചില മാറ്റങ്ങളുമായാണ് മുംബൈ ഇന്ന് ഇറങ്ങിയത്. ബൗളര്‍ മക്ലനാഘനെ പുറത്തിരുത്തിരുത്തിയാണ് ബ്രെന്‍ഡന്‍ഹോഫിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത്.

ടോസ് നേടി മുംബൈയെ ബാറ്റിംഗിനയച്ച ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. റണ്‍ വഴങ്ങുന്നതില്‍ ചെന്നൈ ബൗളര്‍മാര്‍ പിശുക്ക് കാട്ടിയെങ്കിലും അവസാന ഓവറില്‍ പൊള്ളാര്‍ഡും ഹര്‍ദിക് പാണ്ഡ്യയും തകര്‍ത്താടിയതോടെ ഒരു ഘട്ടത്തില്‍ 140നുള്ളില്‍ അവസാനിക്കുമെന്ന് കരുതിയ സ്‌കോര്‍ 170 ലെത്തി. അവസാന ഓവര്‍ എറിയാനെത്തിയ ബ്രാവോയെ തലങ്ങും വിലങ്ങുമാണ് പറത്തിയത്. 29 റണ്‍സാണ് താരം ലാസ്റ്റ് ഓവറില്‍ വിട്ടുകൊടുത്തത്.






Keywords: India, National, News, Sports, Cricket, IPL, Chennai Super Kings, Mumbai Indians, Mumbai, Rohit Sharma, Dhoni, Chennai Super Kings Lose Openers Early In Chase Of 171 Against Mumbai Indians



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?