17 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കേസില്‍ റിമാന്‍ഡ് ചെയ്ത പ്രതി ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു; മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി

മംഗളൂരു: (www.kasargodvartha.com 02.04.2019) 17 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കേസില്‍ റിമാന്‍ഡ് ചെയ്ത പ്രതി ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. മണിപ്പാല്‍ സഗ്രിയേലില്‍ നടന്ന കൊലപാതകക്കേസില്‍ അറസ്റ്റിലായ ഹനുമന്തപ്പ (30)യാണ് പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ ഹരിയടുക്കയില്‍ വെച്ച് പോലീസ് പിടികൂടി.

മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് രണ്ട് പോലീസുകാരുടെ അകമ്പടിയോടെ ജീപ്പില്‍ ഹൊയ്സാലയിലെ ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് ഹനുമന്തപ്പ രക്ഷപ്പെട്ടത്. മാര്‍ച്ച് ഒമ്പതിനാണ് ഉഡുപ്പിയിലെ ഒരു കടയില്‍ ജോലിചെയ്യുകയായിരുന്ന 17 കാരിയെ ഹനുമന്തപ്പ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, National, Top-Headlines, Crime, Manipal murder case: Accused who fled police caught near Hiriadka
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?