വീണ്ടും ദൗത്യം ഏറ്റെടുത്ത് ഹസന്‍; 16 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞുമായി എട്ടു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തെത്തണം, ആംബുലന്‍സിന് വഴിയൊരുക്കണം

കാസര്‍കോട്: (www.kasargodvartha.com 16.04.2019) വീണ്ടും ദൗത്യം ഏറ്റെടുത്ത് മുക്കുന്നോത്തെ ആംബുലന്‍സ് ഡ്രൈവര്‍ ഹസന്‍. 16 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞുമായി എട്ടു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തെത്തണമെന്ന ദൗത്യമാണ് ഹസന്‍ ഏറ്റെടുത്തത്. കാസര്‍കോട് വിദ്യാനഗര്‍ പാറക്കട്ട സ്വദേശിയായ നിഷ്ത്താഹ് - ഷാനിയ ദമ്പതികളുടെ 16 ദിവസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ടാണ് മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് ആംബുലന്‍സ് കുതിക്കുന്നത്. ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചിട്ടുണ്ട്.

16 ദിവസം മുമ്പ് പ്രസവിച്ച കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നു. കുട്ടി ചൊവ്വാഴ്ചയോടെ വെന്റിലേറ്ററിലാവുകയായിരുന്നു. ഇതോടെയാണ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ഉടനടി കുട്ടിയെ എത്തിക്കാന്‍ നിര്‍ദേശമുണ്ടായത്. ഉടനെ തന്നെ മുമ്പ് ദൗത്യം ഏറ്റെടുത്ത ഹസനെ ബന്ധപ്പെടുകയും എല്ലാ വിധ സൗകര്യമുള്ള ആംബുലന്‍സില്‍ രാവിലെ 11 മണിയോടെ യാത്ര തിരിക്കുകയും ചെയ്തത്. വഴിയിലുടനീളം തടസങ്ങള്‍ നീക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരടക്കം രംഗത്തുണ്ട്.

ഉദുമ മുക്കുന്നോത്തെ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആംബുലന്‍സിലാണ് കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Thiruvananthapuram, Ambulance, Hasan Acquired another mission
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?