ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര: മൂന്നു സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു, ഇതുവരെ അറസ്റ്റിലയത് 16 പേര്‍, കസ്റ്റഡിയിലുള്ളത് 76 പേര്‍

കൊളംബോ: (www.kvartha.com 26.04.2019) ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ ശ്രീലങ്കന്‍ അധികൃതര്‍ പുറത്തുവിട്ടു. മൂന്നു സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇവരുടെ പേരും മറ്റുവിവരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഇവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ പോലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ പോലിസ് അറസ്റ്റുചെയ്തു. 76 പേര്‍ കസ്റ്റഡിയിലും ഉണ്ട്.

Easter Blasts: Sri Lanka releases pics of 6 suspects, Sri Lanka, News, Trending, Bomb Blast, Dead Body, Dead, Arrested, Custody, World.

നാഷണല്‍ തൗഹീദ് ജമാഅത്തിലെ (എന്‍.ടി.ജെ) അംഗങ്ങളായ ഒമ്പത് ചാവേറുകളാണ് സ്ഫോടനം നടത്തിയതെന്നാണ് പോലിസ് നിഗമനം. എന്നാല്‍, സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തതിനെക്കുറിച്ച് പോലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്. ശ്രീലങ്കയിലെ ഹോട്ടലും ക്രിസ്ത്യന്‍ പള്ളികളും കേന്ദ്രീകരിച്ചാണ് സ്‌ഫോടന പരമ്പര നടത്തിയത്.

അതേസമയം ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടത് 253 പേരാണെന്ന് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കി. നേരത്തേ 359 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇവര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ചിലരുടെ പേരുകള്‍ ഒന്നിലധികം തവണ പട്ടികയില്‍ ഉള്‍പ്പെട്ടതാണു കണക്കെടുപ്പില്‍ തെറ്റുവരാന്‍ കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി. 500 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.

കഴിഞ്ഞദിവസം രാത്രിയോടെയാണു മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. അപ്പോഴാണു പലരെയും ഒന്നിലധികം തവണ കണക്കില്‍പ്പെടുത്തിയതായി കണ്ടെത്തിയത്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ പറ്റാത്തവിധം പൂര്‍ണമായും തകര്‍ന്നും നശിച്ചുമാണ് കാണപ്പെട്ടതെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Easter Blasts: Sri Lanka releases pics of 6 suspects, Sri Lanka, News, Trending, Bomb Blast, Dead Body, Dead, Arrested, Custody, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?