ട്രെയിനില്‍ വെച്ച് പരിചയപ്പെട്ട 15 കാരിയെ നാട്ടിലെത്തിയപ്പോള്‍ വീട്ടില്‍വന്ന് പീഡിപ്പിച്ച പട്ടാളക്കാരനെ കുറ്റക്കാരനെന്ന് കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 09.04.2019) ട്രെയിനില്‍ വെച്ച് പരിചയപ്പെട്ട 15 കാരിയെ നാട്ടിലെത്തിയപ്പോള്‍ വീട്ടില്‍വന്ന് പീഡിപ്പിച്ച പട്ടാളക്കാരനെ കുറ്റക്കാരനെന്ന് കണ്ടെത്തി. വലിയപറമ്പ് മാടക്കാലിലെ പി വി അഖില്‍ കുമാറിനെ (29) യാണ് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി എസ് ശശികുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ ഏപ്രില്‍ 11 ന് വ്യാഴാഴ്ച പ്രഖ്യാപിക്കും.

2015 ഏപ്രില്‍ 28ന് രാവിലെ 10 മണിയോടെ കാഞ്ഞങ്ങാടിന് സമീപത്തെ പെണ്‍കുട്ടിയുടെ ബന്ധുവീട്ടില്‍ വെച്ചാണ് അഖില്‍കുമാര്‍ ശാരീരികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും സ്വര്‍ണവും കൈക്കലാക്കിയാണ് യുവാവ് സ്ഥലംവിട്ടത്. പിന്നീട് പരാതിയുയര്‍ന്നപ്പോള്‍ മൊബൈല്‍ ഫോണ്‍ തിരിച്ചേല്‍പിച്ചു. മുംബൈയില്‍ ട്രെയിനില്‍ വെച്ചാണ് അഖില്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് ഫോണ്‍ നമ്പര്‍ വാങ്ങി. ഇതിനിടയില്‍ പെണ്‍കുട്ടി നാട്ടിലെത്തിയപ്പോഴാണ് വീട്ടിലെത്തി പീഡിപ്പിച്ചത്. ഹൊസ്ദുര്‍ഗ് സി ഐയായിരുന്ന യു പ്രേമനാണ് കേസ് അന്വേഷിച്ചത്. 22 സാക്ഷികളില്‍ 17 പേരെ വിസ്തരിച്ചിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Molestation, Top-Headlines, Crime, court, Molestation against 15 year old; accused found guilty
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?