മഴയില്‍ വൈദ്യുതി നിലച്ചു; വീട്ടില്‍ കയറിയ കള്ളന്‍ 15 പവന്‍ സ്വര്‍ണ്ണവും ഇരുപതിനായിരം രൂപയും കവര്‍ന്നു
കോഴിക്കോട്: (www.kvartha.com 27.04.2019) മഴയില്‍ വൈദ്യുതി നിലച്ച സമയത്ത് വീട്ടില്‍ കയറിയ കള്ളന്‍ സ്വര്‍ണവും പണവും കവര്‍ന്നു. മുക്കം കാതിയോടിന് സമീപത്തെ മുഹമ്മദിന്റെ വീട്ടിലാണ് സംഭവം. പതിനഞ്ച് പവന്‍ സ്വര്‍ണവും ഇരുപതിനായിരത്തിലധികം രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
കനത്ത കാറ്റും മഴയും മൂലം പ്രദേശത്ത് വൈദ്യുതിബന്ധം പൂര്‍ണമായും നിലച്ചിരുന്നു. ഈ സമയത്താണ് മുഹമ്മദിന്റെ വീട്ടിലെ പിന്‍ഭാഗത്തെ ഇരുമ്പ് വാതിലിന്റെ പൂട്ട് തുറന്ന് കള്ളന്‍ അകത്തുകയറിയത്. താഴത്തെ നിലയില്‍ കിടന്നുറങ്ങുകയായിരുന്ന മുഹമ്മദിന്റെ മരുമകളുടെ മാല, ബ്രേസ്്‌ലെറ്റ്, പാദസരം തുടങ്ങി ആഭരങ്ങള്‍ കവര്‍ന്നു. ചെറുമകന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടു. ഒന്നാം നിലയില്‍ ഉറങ്ങുകയായിരുന്നു ഇളയമകന്റെ പഴ്‌സിലുണ്ടായിരുന്ന മുഴുവന്‍ പണവും നഷ്ടമായി.
മുഹമ്മദിന്റെ പരാതിയില്‍ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒന്നിലധികമാളുകള്‍ കവര്‍ച്ചയ്ക്കുണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kozhikode, News, Gold, Robbery, Theft, Thief, Electricity, Theft in House While Electricity is Interrupted in Rain

Powered by Info News For You

Comments
Post a Comment