മാതൃത്വം ഇത്ര ക്രൂരമാകുന്നതെങ്ങനെ? മാതാവ് കുറ്റം സമ്മതിച്ചു, 15 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ തന്നെ, ശ്വാസം മുട്ടിച്ചാണെന്ന് നിഗമനം

ആലപ്പുഴ: (www.kvartha.com 28.04.2019) സാക്ഷര കേരളത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു പിഞ്ചുകുഞ്ഞ് കൂടി പെറ്റമ്മയുടെ ക്രൂരതയ്ക്കിരയായി ഈ ലോകത്തോട് വിടപറഞ്ഞു. ആലപ്പുഴ പട്ടണക്കാട്ടെ 15 മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാവ് ആതിര കുറ്റം സമ്മതിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് കുട്ടിയെ താന്‍ തന്നെ കൊന്നതാണെന്ന് മാതാവ് സമ്മതിച്ചത്. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല. ആതിരയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും ചേര്‍ത്തല എഎസ്പി ആര്‍ വിശ്വനാഥ് വ്യക്തമാക്കി.

ശനിയാഴ്ച ഉച്ചയോടെയാണ് പുതിയകാവ് കൊല്ലംവള്ളി കോളനിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ ചലനമറ്റ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. അമ്മ ആതിരയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


കുട്ടിയുടെ മേല്‍ച്ചുണ്ടിന്റെ ഇടതുഭാഗത്ത് ചെറിയൊരു മുറിവിന്റെ പാട് അല്ലാതെ മറ്റു മുറിവുകളൊന്നും ശരീരത്തില്‍ ഉണ്ടായിരുന്നില്ല. ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ ചലനമറ്റെന്നാണ് അമ്മ ഡോക്ടറോട് പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ ഡോക്ടര്‍ പട്ടണക്കാട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കുട്ടിയുടെ സംസ്‌കാരത്തിന് ശേഷം കുട്ടിയുടെ അമ്മയെയും അച്ഛനെയും മുത്തച്ഛനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വൈകിട്ടോടെ അമ്മ കുറ്റം സമ്മതിച്ചത്. കൊലപാതകത്തിനു പിന്നില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ അച്ഛന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പോലീസ് പറഞ്ഞു.

കുഞ്ഞ് മരിച്ചത് ശ്വാസം കിട്ടാതെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. അമ്മ കുഞ്ഞിനെ എന്നും ഉപദ്രിവിക്കാറുണ്ടായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)  

Keywords: Kerala, News, Child, Murder, Death, Mother, Accused, Police, Case, Alappuzha, Mother pleaded guilty on 15 months baby murder case.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?