ദുബൈയില്‍ നിന്നും കരിപ്പൂരിലിറങ്ങിയ യുവാവ് ട്രെയിനില്‍ കാസര്‍കോട്ടെത്തി; രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ കസ്റ്റംസ് പരിശോധന, 15 ലക്ഷത്തിന്റെ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയ നിലയില്‍ കണ്ടെത്തി
കാസര്‍കോട്: (www.kasargodvartha.com 27.04.2019) ദുബൈയില്‍ നിന്നും കരിപ്പൂരിലിറങ്ങിയ യുവാവ് ട്രെയിനില്‍ കാസര്‍കോട്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ യുവാവില്‍ നിന്നും 15 ലക്ഷത്തിന്റെ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയ നിലയില്‍ കണ്ടെത്തി. ബോവിക്കാനം സ്വദേശി അബ്ദുല്‍ ഫായിസില്‍ (30) നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. 455ഗ്രാം തൂക്കമുള്ള 22കാരറ്റ് സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു.
ഫായിസിനെ കസ്റ്റംസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കരിപ്പൂരില്‍ വിമാനമിറങ്ങിയ ഫായിസ് ഏറനാട് എക്‌സ്പ്രസിലാണ് കാസര്‍കോട്ടെത്തിയത്. ഫായിസിനെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് രഹസ്യവിവരം ലഭിച്ചെത്തിയ കാസര്‍കോട് കസ്റ്റംസ് പിടികൂടി പരിശോധന നടത്തുകയായിരുന്നു. ഫേഷ്യല്‍ ക്രീമിന്റെ രണ്ട് പെട്ടികളിലായി നാല് സ്വര്‍ണ കട്ടികള്‍ കറുപ്പ് നിറത്തില്‍ രൂപപ്പെടുത്തി ഒളിപ്പിച്ച നിലയിലായിരുന്നു. മെറ്റല്‍ ഡിറ്റക്ടറില്‍ പതിയാതിരിക്കാന്‍ പ്രത്യേകതരം രാസപദാര്‍ഥങ്ങളും പൊടികളും കൊണ്ട് മിശ്രണം ചെയ്ത് പേസ്റ്റ് രൂപത്തിലേക്ക് മാറ്റിയതായും കണ്ടെത്തി. ഇത് പിന്നിട് ഉരുക്കി സ്വര്‍ണമാക്കിയെടുക്കുകയാണ് ചെയ്യുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, gold, Dubai, Youth held with Gold from Railway station
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, gold, Dubai, Youth held with Gold from Railway station
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment