എന്‍ ഡി എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് നേരെ മലപ്പുറത്ത് രണ്ടിടത്ത് ആക്രമണം; ആദ്യത്തെ ആക്രമണത്തില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു, മാരകായുധങ്ങളുമായി നടത്തിയ രണ്ടാമത്തെ ആക്രമണത്തില്‍ 15 പ്രവര്‍ത്തകര്‍ക്ക് പരിക്ക്
മലപ്പുറം: (www.kvartha.com 20.04.2019) വയനാട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് നേരെ മലപ്പുറം വണ്ടൂരില്‍ രണ്ടു തവണ ആക്രമണം നടന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്കും രാത്രി ഏഴരയ്ക്കുമായിരുന്നു ആക്രമണം. ഇതില്‍ ആദ്യ ആക്രമണത്തില്‍ തുഷാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. മാരകായുധങ്ങളുമായി നടത്തിയ രണ്ടാമത്തെ ആക്രമണത്തില്‍ 15 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം വാഹനത്തില്‍ ഉണ്ടായിരുന്ന തുഷാറിന് പരിക്കൊന്നും സംഭവിച്ചില്ല.
കോണ്‍ഗ്രസ്, മുസ്ലിംലീഗ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നും കാരണം വ്യക്തമല്ലെന്നും തങ്ങളുടെ ഭാഗത്തുനിന്നും പ്രകോപനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എന്‍.ഡി.എ നേതാക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കാളികാവ് കല്ലാമൂലയിലായിരുന്നു ആദ്യത്തെ ആക്രമണം.

തുഷാറിന്റെ വാഹന വ്യൂഹം കടന്നുപോകുമ്പോള്‍ സ്ഥലത്ത് യു.ഡി.എഫിന്റെ സമ്മേളനം നടക്കുകയായിരുന്നു. ഇവിടെ തടിച്ചുകൂടിയ കോണ്‍ഗ്രസ്, മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഇതിനിടെ പെട്ടെന്ന് വാഹനത്തിന് മുന്നിലേക്ക് ചാടിവീണ് തങ്ങളുടെ യാത്ര തടഞ്ഞു. 25 മിനിട്ടോളം ഇവര്‍ വാഹനം തടഞ്ഞിട്ട് ബഹളം വയ്ക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെ തുഷാര്‍ സഞ്ചരിച്ച വാഹനത്തിന്റെ ചില്ലുകള്‍ തകരുകയായിരുന്നു.
അതേസമയം എ.പി. അനില്‍കുമാറിന്റെ സാന്നിധ്യത്തിലാണ് ആക്രമണം നടന്നതെന്നും ഇത് തടയാന്‍ യു.ഡി.എഫ് നേതാക്കള്‍ ശ്രമിച്ചില്ലെന്നും തുഷാറിനൊപ്പമുണ്ടായിരുന്ന ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
വൈകിട്ട് ഏഴരയോടെ വണ്ടൂര്‍ ടൗണിനടുത്ത് പൂങ്ങോട് വച്ചായിരുന്നു രണ്ടാമത്തെ ആക്രമണം. കയറ്റം കയറുന്നതിനിടെ ഒരു സംഘം മാരകായുധങ്ങളുമായി വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി വീഴുകയായിരുന്നു. തുഷാറിന്റെ വാഹനത്തിന് മുന്നില്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന പ്രവര്‍ത്തകര്‍ക്കു നേരെയാണ് സംഘം അക്രമം അഴിച്ചുവിട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: After Muslim League, CPM goons attack Thushar Vellappally's campaign convoy in Malappuram, Malappuram, News, Politics, UDF, NDA, attack, Injured, Allegation, Lok Sabha, Election, Kerala.
Keywords: After Muslim League, CPM goons attack Thushar Vellappally's campaign convoy in Malappuram, Malappuram, News, Politics, UDF, NDA, attack, Injured, Allegation, Lok Sabha, Election, Kerala.
Powered by Info News For You

Comments
Post a Comment