മുല്ലപ്പെരിയാര്‍ ഡാം വിഷയം ഉയര്‍ത്തി തമിഴ് നാട് സി പി എമ്മിന്റെ പ്രകടന പത്രിക; തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വോട്ടുനല്‍കി വിജയിപ്പിച്ച് പാര്‍ലമെന്റിലെത്തിച്ചാല്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താമെന്ന് വാഗ്ദാനം, കേരളത്തിന് ഭീഷണി
ചെന്നൈ : (www.kvartha.com 08.04.2019) കേരളത്തിന് ഭീഷണി ഉയര്‍ത്തി മുല്ലപ്പെരിയാര്‍ ഡാം വിഷയം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി തമിഴ് നാട് സി പി എം. വര്‍ഷങ്ങളായി മുല്ലപ്പെരിയാര്‍ ഡാം വിഷയമുയര്‍ത്തി കേരളവും തമിഴ്‌നാടും കോടതികളില്‍ നിയമപോരാട്ടം നടത്തിവരികയാണ്. ഡാമിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നാണ് തമിഴ്‌നാട് സി.പി.എം പുറത്തിറക്കിയ പ്രകടനപത്രിക വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കുന്നത്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണനാണ് വോട്ടര്‍മാര്‍ക്ക് ഇത്തരമൊരു വാഗ്ദാനം നല്‍കിയിരിക്കുന്നത്. പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.അറുമുഖ നായര്‍, കെ.ഉദയകുമാര്‍ എന്നിവരും പങ്കെടുത്തു.
തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വോട്ട് നല്‍കി വിജയിപ്പിച്ച് പാര്‍ലമെന്റിലേക്കയച്ചാല്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താമെന്നാണ് വാഗ്ദാനം. സി. പി.എമ്മിനെ കൂടാതെ തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുല്ലപ്പെരിയാര്‍ വിഷയം അവരുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്‌നാടിനെ ഒഴിവാക്കും, കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും, കേന്ദ്രത്തില്‍ മതേതര സര്‍ക്കാരിനെ അധികാരത്തിലേറ്റും, സ്‌കൂളുകളില്‍ തമിഴ് വിദ്യാഭ്യാസം നിര്‍ബന്ധമാക്കും തുടങ്ങിയവയാണ് പ്രകടപത്രികയിലെ മറ്റ് വാഗ്ദാനങ്ങള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CPM Tamilnadu offers to rise Mullaperiyar water levels to 152 feet in election manifesto, Threatened, News, Politics, Mullaperiyar Dam, Court, Trending, CPM, Lok Sabha, Election, National.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണനാണ് വോട്ടര്‍മാര്‍ക്ക് ഇത്തരമൊരു വാഗ്ദാനം നല്‍കിയിരിക്കുന്നത്. പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.അറുമുഖ നായര്‍, കെ.ഉദയകുമാര്‍ എന്നിവരും പങ്കെടുത്തു.
തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വോട്ട് നല്‍കി വിജയിപ്പിച്ച് പാര്‍ലമെന്റിലേക്കയച്ചാല്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താമെന്നാണ് വാഗ്ദാനം. സി. പി.എമ്മിനെ കൂടാതെ തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുല്ലപ്പെരിയാര്‍ വിഷയം അവരുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്‌നാടിനെ ഒഴിവാക്കും, കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും, കേന്ദ്രത്തില്‍ മതേതര സര്‍ക്കാരിനെ അധികാരത്തിലേറ്റും, സ്‌കൂളുകളില്‍ തമിഴ് വിദ്യാഭ്യാസം നിര്‍ബന്ധമാക്കും തുടങ്ങിയവയാണ് പ്രകടപത്രികയിലെ മറ്റ് വാഗ്ദാനങ്ങള്‍.
Keywords: CPM Tamilnadu offers to rise Mullaperiyar water levels to 152 feet in election manifesto, Threatened, News, Politics, Mullaperiyar Dam, Court, Trending, CPM, Lok Sabha, Election, National.
Powered by Info News For You

Comments
Post a Comment