15 കോടിയുടെ ആസ്തി; രണ്ടരക്കോടിയുടെ നിക്ഷേപങ്ങള്‍, ലൈംഗിക അതിക്രമവും ലൈംഗീകച്ചുവയോടെയുള്ള സംസാരവുമടക്കം 7 ക്രിമിനല്‍ കേസുകള്‍, ഇന്നോവ കാറും ബൊലേറോ ജീപ്പും കൂടാതെ ഭാര്യയ്ക്ക് ഇന്നോവ ക്രിസ്റ്റയും; ആകെ സ്വര്‍ണം ഒരു കിലോയിലേറെ, അടൂര്‍ പ്രകാശ് നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: (www.kvartha.com 01.04.2019)  ഭാര്യയ്ക്കും ആശ്രിതനുമടക്കം 15 കോടിയുടെ ആസ്തിയും രണ്ടരക്കോടിയുടെ നിക്ഷേപങ്ങളുമുള്ള അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ലൈംഗിക അതിക്രമവും ലൈംഗീകച്ചുവയോടെയുള്ള സംസാരവുമടക്കം ഏഴ് ക്രിമിനല്‍ കേസുകളും ഇന്നോവ കാറും ബൊലേറോ ജീപ്പും ഭാര്യയ്ക്ക് ഇന്നോവ ക്രിസ്റ്റയുമടക്കം മൂന്ന് വാഹനങ്ങളുണ്ടെന്നും അടൂര്‍ പ്രകാശ് പത്രികയ്‌ക്കൊപ്പം നല്‍കിയ ഫോം 26ല്‍ വ്യക്തമാക്കുന്നു. ഭാര്യയുടെയും ആശ്രിതന്റേതുമടക്കം ആകെ ഒരു കിലോയിലേറെ സ്വര്‍ണവുമുണ്ട്. എന്നാല്‍ തന്റെ കയ്യില്‍ സ്വര്‍ണമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ഫോം 26ല്‍ നല്‍കിയ പ്രധാന വിവരങ്ങള്‍:
പേര് : അടൂര്‍ പ്രകാശ്.
കൈവശമുള്ള പണം : 14250 രൂപ.
ഭാര്യയുടെ കൈവശമുള്ള പണം : 6500 രൂപ.
ബാങ്ക് നിക്ഷേപം : 18,58,682 രൂപ.
ഭാര്യയുടെ ബാങ്ക് നിക്ഷേപം : 6,89,126 രൂപ.
മറ്റു നിക്ഷേപങ്ങള്‍ : 2,19,77,709 രൂപ.
ഭാര്യയുടെ പേരിലുള്ള മറ്റു നിക്ഷേപങ്ങള്‍ : 5,15,554 രൂപ.
സ്വര്‍ണം : ഇല്ല.
ഭാര്യയുടെ കൈവശമുള്ള സ്വര്‍ണം : 950 ഗ്രാം (19 ലക്ഷം രൂപ മതിപ്പുള്ളത്).
ആശ്രിതന്റെ കൈവശമുള്ള സ്വര്‍ണം : 300 ഗ്രാം (ആറു ലക്ഷം രൂപ മതിപ്പുള്ളത്).
വാഹനം : ഇന്നോവ കാര്‍ (2008 മോഡല്‍, നാലു ലക്ഷം രൂപ മതിപ്പുള്ളത്), ബൊലേറോ ജീപ്പ് (2006 മോഡല്‍, രണ്ടു ലക്ഷം രൂപ മതിപ്പുള്ളത്).
ഭാര്യയുടെ പേരിലുള്ള വാഹനം : ഇന്നോവ ക്രിസ്റ്റ കാര്‍ (2016 മോഡല്‍, 21,15,798 രൂപ വിലമതിപ്പുള്ളത്).
ജംഗമ ആസ്തികളുടെ ആകെ മൂല്യം : 3,90,33,185 രൂപ.
ഭാര്യയുടെ പേരിലുള്ള ജംഗമ ആസ്തികളുടെ ആകെ മൂല്യം : 1,31,53,839 രൂപ.
ആശ്രിതന്റെ പേരിലുള്ള ജംഗമ ആസ്തികളുടെ ആകെ മൂല്യം : 2,65,56,215 രൂപ.
സ്ഥാവര ആസ്തി ആകെ മൂല്യം : 3,89,86,849 രൂപ.
ഭാര്യയുടെ പേരിലുള്ള സ്ഥാവര ആസ്തികളുടെ ആകെ മൂല്യം : 72,41,975 രൂപ.
ആശ്രിതന്റെ പേരിലുള്ള സ്ഥാവര ആസ്തികളുടെ ആകെ മൂല്യം : 1,97,03,610 രൂപ.
ആകെ ആസ്തി : 7,80,20,034 രൂപ.
ഭാര്യയുടെ പേരിലുള്ള ആകെ ആസ്തി : 2,03,95,814 രൂപ.
ആശ്രിതന്റെ പേരിലുള്ള ആകെ ആസ്തി : 4,62,59,825 രൂപ.

ക്രിമിനല്‍ കേസുകള്‍ : ഏഴ് എണ്ണം.
1.ലൈംഗിക ചുവയോടെ സംസാരിച്ചതിനും ലൈംഗിക അതിക്രമത്തിന്റെയും പേരില്‍.
2.പത്തനംതിട്ട കളക്ടറേറ്റിനു മുന്നിലെ സത്യാഗ്രഹ സമരത്തിന്റെ പേരില്‍.
3.വര്‍ക്കല പൊലീസ് സ്‌റ്റേഷനിലേക്കു നടത്തിയ മാര്‍ച്ച്.
4.ശബരിമല വിഷയത്തില്‍ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതിന്.
5.കോന്നിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന്.
6.കോഴിക്കോട് ഓമശേരിയില്‍ റേഷന്‍ മൊത്തവിതരണ കേന്ദ്രം അനുവദിച്ചതിലെ ക്രമക്കേട്.
7.നെല്‍വയല്‍  തണ്ണീര്‍ത്തട നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസ്.
വിജിലന്‍സ് കേസുകള്‍ : രണ്ട്.


ജില്ലാ കളക്ടര്‍ ഡോ. കെ വാസുകി മുമ്പാകെയാണ് തിങ്കളാഴ്ച അടൂര്‍ പ്രകാശ് പത്രിക സമര്‍പ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Election, News, Trending, Adoor Prakash, Thiruvananthapuram, Kerala, Form 26 submitted by Atoor Prakash


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?