സ്റ്റിംങ് ഓപറേഷനില്‍ കുടുങ്ങി കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംപിയുമായ എം കെ രാഘവന്‍; സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ 15 ഏക്കര്‍ സ്ഥലത്തിന് 5 കോടി കമ്മീഷന്‍, ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്, നിഷേധിച്ച് എംപി, അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കും
കോഴിക്കോട്: (www.kvartha.com 03.04.2019) ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ടി വി ചാനലിന്റെ സ്റ്റിംങ് ഓപറേഷനില്‍ കുടുങ്ങി കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കോഴിക്കോട് സിറ്റിംഗ് എംപിയും വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം കെ രാഘവന്‍ ആണ് സ്വകാര്യ ടി വി ചാനല്‍ നടത്തിയ സ്റ്റിംങ് ഓപ്പറേഷനിലാണ് സ്ഥാനാര്‍ത്ഥി കുടുങ്ങിയത്. ടി വി 9 ഭാരത്വര്‍ഷ് നടത്തിയ ഓപ്പറേഷനിലാണ് അദ്ദേഹം കുടുങ്ങിയിരിക്കുന്നത്.
സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ 15 ഏക്കര്‍ സ്ഥലത്തിന് അഞ്ച് കോടി കോഴ ചോദിക്കുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. ഈ പണം രാഘവന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കണമെന്നാണ് നിര്‍ദേശം. പണമായി തന്നെ നല്‍കിയാല്‍ മതിയെന്നും ഇത് തന്റെ ഡല്‍ഹി ഓഫീസിലെ സെക്രട്ടറിയെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞതായി ടിവി 9 പറയുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും പ്രവര്‍ത്തകര്‍ക്ക് മദ്യമുള്‍പ്പെടെ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. കാറ് പോലുള്ള മറ്റെന്തെങ്കിലും വേണോ എന്ന റിപ്പോട്ടര്‍മാരുടെ ചോദ്യത്തിന് വേണ്ട എന്നും രാഘവന്‍ വ്യക്തമാക്കുന്നുണ്ട്.
പ്രത്യേക റിപ്പോര്‍ട്ടര്‍മാരുടെ സംഘമായ ഉമേഷ് പാട്ടീല്‍, രാം കുമാര്‍, കുല്‍ദീപ് ശുക്ല, ബ്രിജേഷ് തിവാരി, അഭിഷേക് കുമാര്‍ എന്നിവരാണ് രാഘവനെ സമീപിച്ചത്. കണ്‍സള്‍ട്ടന്‍സി കമ്പനി ഉടമകളെന്ന വ്യാജേനയാണ് സംഘം എം കെ രാഘവനെ സമീപിച്ചത്. മാര്‍ച്ച് പത്തിനാണ് സംഭവം.
നിങ്ങള്‍ പ്രാദേശികമായി അറിയുന്ന ആളായത് കൊണ്ടാണ് നിങ്ങളെ സമീപിച്ചതെന്നും നിങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും സംഘം പറയുന്നു. ഞങ്ങള്‍ ഒരു കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ ആളുകളാണെന്നും ഞങ്ങള്‍ക്ക് ഒരുപാട് ഇടപടുകാരുണ്ടെന്നും എംപിയെ അറിയിച്ച സംഘം അതില്‍ സിങ്കപ്പൂരുള്ള ഒരു ഇടപാടുകാരന് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ 10 മുതല്‍ 15 ഏക്കര്‍ വരെ ഭൂമി ആവശ്യമുണ്ടെന്നാണ് പറയുന്നത്.
കാറ് പോലുള്ള മറ്റെന്തെങ്കിലും വേണോ എന്ന് റിപ്പോട്ടര്‍മാര്‍ ചോദിക്കുമ്പോള്‍, വേണ്ട, ഈ പണം ഓരോ സ്ഥലത്തും തെരഞ്ഞെടുപ്പു പ്രചരണത്തിന് ഉപയോഗിക്കാനാണെന്നും എം.പി സൂചിപ്പിക്കുന്നു. എത്ര ആളുകള്‍ റാലിയില്‍ ഉണ്ടാകുമെന്ന് റിപ്പോട്ടര്‍മാര്‍ ചോദിക്കുമ്പോള്‍ അത് സ്ഥലങ്ങള്‍ക്ക് അനുസരിച്ചിരിക്കുമെന്നും എം.കെ രാഘവന്‍ പറയുന്നുണ്ട്.
അതേസമയം രാഘവന്‍ സംഭവം നിഷേധിച്ചു. അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് എംപി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നാണ് അദ്ദേഹം ഇതുസംബന്ധിച്ച് കെവാര്‍ത്തയോട് പ്രതികരിച്ചത്.
Keywords: Kerala, Kozhikode, News, Bribe Scam, Video, UDF, Election, MK Raghavan Trapped in sting operation.

Powered by Info News For You

Comments
Post a Comment