ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ 15ന് പ്രഖ്യാപിക്കും; 4ാം നമ്പരില്‍ ആര്?

മുംബൈ: (www.kvartha.com 08.04.2019) മെയ് 30ന് ആരംഭിക്കുന്ന ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഏപ്രില്‍ 15ന് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി തിങ്കളാഴ്ച സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദ്, സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയുടെ അഡ്മിനിസ്‌ട്രേറ്റേഴ്‌സ് എന്നിവര്‍ മുംബൈയില്‍ യോഗം ചേരും. ബിസിസിഐ ഭാരവാഹികളായ സി കെ ഖന്ന, അമുതാഭ് ചൗധരി, അനിരുദ്ധ് ചൗധരി എന്നിവരും യോഗത്തില്‍ സംബന്ധിക്കും.

ഏപ്രില്‍ 23ന് മുമ്പ് 15 അംഗ ടീമിനെ പ്രഖ്യാപിക്കണമെന്നാണ് ഐസിസി നിര്‍ദേശിച്ചിരിക്കുന്നത്. നാലാം നമ്പറില്‍ യോജിച്ച താരത്തെ ലഭിക്കാത്തത് സെലക്ടര്‍മാരെ ഏറെ കുഴക്കുന്നുണ്ട്. താരങ്ങളുടെ ഐപിഎല്ലിലെ പ്രകടനവും വിലയിരുത്തുന്നുണ്ട്. ജൂണ്‍ അഞ്ചിന് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.

India 2019 World Cup Squad To Be Picked On April 15, Mumbai, News, National, Sports, World Cup, Cricket, Supreme Court of India

2015ലെ ലോകകപ്പിന് ശേഷം സ്ഥിരമായി ഒരാളെ നാലാം നമ്പരില്‍ ഇറക്കാന്‍ എന്ത്യയ്ക്ക് സാധിച്ചിട്ടില്ല. അമ്പാട്ടി റായുഡു, ലോകേഷ് രാഹുല്‍, റിഷഭ് പന്ത് തുടങ്ങിയവരുടെ പേരുകള്‍ക്ക് മുന്‍ഗണന ഉണ്ടെങ്കിലും വ്യക്തതയുണ്ടായിട്ടില്ല. കഴിഞ്ഞ ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്ലി അടക്കം 10 താരങ്ങളെയാണ് ഇന്ത്യ പരീക്ഷിച്ചത്.

അജിന്‍ക്യാ രഹാനെ, യുവരാജ് സിംഗ്, ധോണി, മനീഷ് പാണ്ഡേ, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, മനോജ് തിവാരി, കേദാര്‍ ജാദവ്, കോഹ്ലി, കെ എല്‍ രാഹുല്‍ തുടങ്ങിയവരെയെല്ലാം നാലാം നമ്പറില്‍ ഇറക്കി നോക്കിയെങ്കിലും അഞ്ച് ഇന്നിംഗ്‌സുകളില്‍ 71 ശരാശരിയില്‍ 142 റണ്‍സ് എടുത്ത ദിനേശ് കാര്‍ത്തിക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. ഇതുകൂടാതെ 46.66 ശരാശരിയുള്ള അജിന്‍ക്യാ രഹാനെയും 44.75 ശരാശരിയുള്ള യുവരാജ് സിംഗും മാത്രമാണ് മികച്ചുനില്‍ക്കുന്നത്.

Keywords: India 2019 World Cup Squad To Be Picked On April 15, Mumbai, News, National, Sports, World Cup, Cricket, Supreme Court of India.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?