ട്രെയിനില്‍ വെച്ച് പരിചയപ്പെട്ട 15 കാരിയെ നാട്ടിലെത്തിയപ്പോള്‍ വീട്ടില്‍വന്ന് പീഡിപ്പിച്ച പട്ടാളക്കാരന് 10 വര്‍ഷം തടവും 50,000 രൂപ പിഴയും
കാസര്‍കോട്: (www.kasargodvartha.com 16.04.2019) ട്രെയിനില്‍ വെച്ച് പരിചയപ്പെട്ട 15 കാരിയെ നാട്ടിലെത്തിയപ്പോള്‍ വീട്ടില്‍വന്ന് പീഡിപ്പിച്ച പട്ടാളക്കാരനെ 10 വര്‍ഷം തടവിനും 50,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. വലിയപറമ്പ് മാടക്കാലിലെ പി വി അഖില്‍ കുമാറിനെ (29) യാണ് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി എസ് ശശികുമാര്‍ ശിക്ഷിച്ചത്.
2015 ഏപ്രില്‍ 28ന് രാവിലെ 10 മണിയോടെ കാഞ്ഞങ്ങാടിന് സമീപത്തെ പെണ്‍കുട്ടിയുടെ ബന്ധുവീട്ടില്‍ വെച്ചാണ് അഖില്‍കുമാര്‍ ശാരീരികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും സ്വര്‍ണവും കൈക്കലാക്കിയാണ് യുവാവ് സ്ഥലംവിട്ടത്. പിന്നീട് പരാതിയുയര്‍ന്നപ്പോള്‍ മൊബൈല്‍ ഫോണ്‍ തിരിച്ചേല്‍പിച്ചു. മുംബൈയില്‍ ട്രെയിനില്‍ വെച്ചാണ് അഖില്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് ഫോണ്‍ നമ്പര്‍ വാങ്ങി. ഇതിനിടയില്‍ പെണ്‍കുട്ടി നാട്ടിലെത്തിയപ്പോഴാണ് വീട്ടിലെത്തി പീഡിപ്പിച്ചതെന്നാണ് കേസ്.
ഹൊസ്ദുര്‍ഗ് സി ഐയായിരുന്ന യു പ്രേമനാണ് കേസ് അന്വേഷിച്ചത്. 22 സാക്ഷികളില്‍ 17 പേരെ വിസ്തരിച്ചിരുന്നു. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധികം തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പിഴയടച്ചാല്‍ പിഴ സംഖ്യ ഇരയായ കുട്ടിക്ക് നല്‍കാനും ഇതുകൂടാതെ ഇരയ്ക്കുള്ള നഷ്ടപരിഹാര സ്‌കീമില്‍ നിന്നും കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായയാണ് ഹാജരായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: 10 year imprisonment for molestation case accused, Kasaragod, News, Accused, Molestation, case, court.

Powered by Info News For You

Comments
Post a Comment