തലസ്ഥാനത്ത് തരൂരിനെ തരിപ്പണമാക്കി കുമ്മനം; പത്തനംതിട്ടയില്‍ യുഡിഎഫും എന്‍ഡിഎയും ഫോട്ടോ ഫിനിഷിലെത്തുമ്പോള്‍ എല്‍ഡിഎഫ് ചിത്രത്തിലേയില്ല; കാസര്‍കോട്ട് ഉണ്ണിത്താന്‍ പിടിച്ചടക്കും; വടകരയില്‍ പി ജയരാജന്‍; എന്‍ഡിഎ അക്കൗണ്ട് തുറക്കുമ്പോള്‍ യുഡിഎഫിന് 14 സീറ്റ് നല്‍കി അഭിപ്രായ സര്‍വെ

കൊച്ചി: (www.kvartha.com 08.04.2019) തെരഞ്ഞെടുപ്പ് അടുത്തതോടെ മലയാളത്തിലെ ചാനലുകള്‍ തങ്ങളുടെ അഭിപ്രായ സര്‍വെകള്‍ പുറത്തുവിടാന്‍ തുടങ്ങി. മലയാള മനോരമ സര്‍വെ കഴിഞ്ഞ ആഴ്ച പുറത്തുവന്നതിന് പിന്നാലെ മാതൃഭൂമിയുടെ സര്‍വെയും എത്തി. രണ്ടിലും കേരളത്തില്‍ യുഡിഎഫ് തരംഗം ഉണ്ടാകുമെന്ന് പ്രവചിക്കുമ്പോഴും ഇത്തവണ കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന പ്രത്യേകത മാതൃഭൂമി സര്‍വെക്കുണ്ട്. യുഡിഎഫ് 14 സീറ്റും എല്‍ഡിഎഫ് അഞ്ച് സീറ്റും നല്‍കുമെന്ന് മാതൃഭൂമി പറയുന്നു.

തിരുവനന്തപുരത്ത് എന്‍ഡിഎ 40 ഉം യുഡിഎഫ് 33ഉം ശതമാനം വോട്ട് നേടുമ്പോള്‍ 23 ശതമാനം വോട്ടോടെ ഇടതുപക്ഷം മൂന്നാം സ്ഥാനത്താകും. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിലാകട്ടെ യുഡിഎഫ് 32 ശതമാനം വോട്ട് നേടുമ്പോള്‍ എന്‍ഡിഎയുടെ കെ സുരേന്ദ്രന്‍ 31 ശതമാനം വോട്ട് നേടി രണ്ടാമതുണ്ടാകും. ഇത് ചിലപ്പോള്‍ മാറിയേക്കാമെന്നും എന്‍ഡിഎ വിജയിച്ചേക്കാമെന്നും സര്‍വെ പറയുന്നു. 29 ശതമാനം വോട്ട് മാത്രമേ എല്‍ഡിഎഫിന് കിട്ടുകയുള്ളൂവെന്നാണ് സര്‍വെ പറയുന്നത്.


അതേസമയം വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 42 ശതമാനം വോട്ടുകള്‍ നേടിയാണ് ജയിക്കുക. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി 34 ശതമാനവും എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി പതിനൊന്ന് ശതമാനം വോട്ടുകളും നേടുമെന്ന് മാതൃഭൂമി പറയുന്നു.

കോഴിക്കോട്, വടകര മണ്ഡലങ്ങള്‍ എല്‍ഡിഎഫ് തിരിച്ചുപിടിക്കും. പാലക്കാടും എല്‍ഡിഎഫ് ജയിക്കും. ആറ്റിങ്ങലും ആലത്തൂരുമാണ് എല്‍ഡിഎഫ് ജയിക്കുന്ന മറ്റു മണ്ഡലങ്ങള്‍. ലീഗ് മത്സരിക്കുന്ന മലപ്പുറം, പൊന്നാനി സീറ്റുകള്‍ യുഡിഎഫ് നിലനിര്‍ത്തും. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി 48 ശതമാനം വോട്ട് നേടുമ്പോള്‍ വി പി സാനു 39 ശതമാനം വോട്ട് സ്വന്തമാക്കും. പൊന്നാനിയില്‍ ഇ ടി 45, അന്‍വര്‍ 39, എന്‍ഡിഎ സ്ഥാനാര്‍ത്ഥി 10 ശതമാനം വോട്ടുകള്‍ നേടുമെന്നും മാതൃഭൂമി പ്രവചിക്കുന്നു.

വടകര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ 43 ശതമാനം വോട്ടുകള്‍ നേടും. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ 41 ശതമാനം വോട്ടുകള്‍ നേടുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 12 ശതമാനം വോട്ടുകള്‍ ലഭിക്കും. കോഴിക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാര്‍ 42 ശതമാനം വോട്ടുകള്‍ നേടും. യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്‍ 39 ശതമാനം വോട്ടുകള്‍ നേടും.

ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റായ കാസര്‍കോട് യുഡിഎഫ് തിരിച്ചുപിടിക്കും. കെ പി സതീഷ് ചന്ദ്രനെ 43 ശതമാനം വോട്ട് നേടി ഉണ്ണിത്താന്‍ തോല്‍പ്പിക്കും. എല്‍ഡിഎഫിന് 35 ശതമാനം വോട്ട് മാത്രമാണ് ലഭിക്കുക. അതേസമയം എന്‍ഡിഎയ്ക്ക് 21 ശതമാനം വോട്ട് കാസര്‍കോട് ലഭിക്കുമെന്ന് സര്‍വെ പറയുന്നു. എന്‍ഡിഎയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്നത് ഇവിടെയാണ്. എന്നാല്‍ ഏറ്റവും കുറവ് വോട്ട് കണ്ണൂരിലായിരിക്കും. അഞ്ച് ശതമാനം വോട്ട് മാത്രമാണ് കണ്ണൂരില്‍ എന്‍ഡിഎയ്ക്ക് ലഭിക്കുക. ചുവന്ന കോട്ടയായ കണ്ണൂരിലും എല്‍ഡിഎഫ് പരാജയപ്പെടും. യുഡിഎഫ് 47 ഉം എല്‍ഡിഎഫ് 44 ഉം ശതമാനം വോട്ടുകളാണ് നേടുക.

സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടനം വളരെ നല്ലതെന്ന് 31% പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ നല്ലതെന്ന് 13% പേരും വളരെ മോശമെന്ന് 22% പേരും അഭിപ്രായപ്പെട്ടു. മോശമെന്ന് പറയുന്നവര്‍ 16% പേരും ശരാശരി പ്രകടനമെന്ന് 17% പേരും അഭിപ്രായപ്പെടുമ്പോള്‍ ഒരു ശതമാനം പേര്‍ അറിയില്ലെന്നായിരുന്നു ഉത്തരം.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനം വളരെ നല്ലതെന്ന് 32%പേര്‍ അഭിപ്രായപ്പെടുന്നു. നല്ലതെന്ന് 14% അഭിപ്രായപ്പെട്ടു. വളരെ മോശമെന്ന് 24% പേരും മോശമെന്ന് എട്ട് ശതമാനം പേരും പറയുന്നു. അതേസമംയ 57% പേര്‍ മോഡി സര്‍ക്കാര്‍ വളരെ മോശമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 14% പേര്‍ വളരെ നല്ലതെന്ന് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Election, Trending, Shashi Taroor, Kummanam Rajasekharan, P. Jayarajan, UDF, LDF, BJP, Mathrubhumi-Neilsen Survey Predicts Shocking Results 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?