വയറു വേദനയുമായെത്തിയ 14കാരി വീട്ടിലേക്ക് പോകാന്‍ മടിച്ചു; മൊഴിയെടുത്ത പോലീസ് രണ്ടാനച്ചനെതിരെ കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 02.04.2019) വയറു വേദനയുമായെത്തിയ 14കാരി വീട്ടിലേക്ക് പോകാന്‍ മടിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മൊഴിയെടുത്ത പോലീസ് രണ്ടാനച്ചനെതിരെ കേസെടുത്തു. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട 14കാരിയാണ് തന്നെ രണ്ടാനച്ചന്‍ ഉപദ്രവിച്ചതായി പോലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
Kasaragod, Kerala, news, Top-Headlines, case, Crime, Police, Vidya Nagar, Case against step father for assaulting child

അതേസമയം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ കൗണ്‍സിലര്‍മാര്‍ പെണ്‍കുട്ടിയില്‍ നിന്നും ചൊവ്വാഴ്ച മൊഴിയെടുത്തപ്പോള്‍ മൊഴിയില്‍ വൈരുദ്ധ്യമുള്ളതിനാല്‍ പോലീസ് പ്രതിയെ അറസ്റ്റു ചെയ്തിട്ടില്ല. കോടതിയില്‍ ഹാജരാക്കി പെണ്‍കുട്ടിയില്‍ നിന്നും വിശദമായി മൊഴിയെടുത്ത ശേഷം മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാവുകയുള്ളൂവെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, case, Crime, Police, Vidya Nagar, Case against step father for assaulting child
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?