യുവതി ഹോട്ടലില്‍ താമസിക്കാനെത്തിയത് 14 വളര്‍ത്തുമൃഗങ്ങളുമായി; ബുക്ക് ചെയ്തത് 3 ദിവസത്തേക്ക്

ഗാന്ധിനഗര്‍: (www.kvartha.com 12.04.2019) അമേരിക്കക്കാരിയായ യുവതി ഹോട്ടലില്‍ താമസിക്കാനെത്തിയത് 14 വളര്‍ത്തുമൃഗങ്ങളുമായി. ഗുജറാത്തിലെ സില്‍വര്‍ സ്പ്രിംഗ് ഹോട്ടലില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ് അതിശയകരമായ സംഭവം നടന്നത്. ഏപ്രില്‍ 11 വരെയുള്ള മൂന്നു ദിവസത്തേക്കാണ് 58കാരിയായ നോറീന്‍ ഫ് ളവര്‍ എന്ന അമേരിക്കക്കാരി മുറി ബുക്ക് ചെയ്തത്. ആറ് പട്ടിക്കുട്ടികള്‍, ആറ് പൂച്ചകള്‍, ഒരു പെണ്‍പട്ടി, ഒരു ആട് എന്നീ വളര്‍ത്തുമൃഗങ്ങളാണ് ഉണ്ടായിരുന്നത്.

ഇതില്‍ പൂച്ചകളും ആടും പാര്‍ക്കിംഗ് ഏരിയയില്‍ താമസിച്ചു. പട്ടികള്‍ യുവതിക്കൊപ്പം ഹോട്ടല്‍ മുറിയിലാണ് താമസിച്ചത്. യുവതി വളര്‍ത്തുമൃഗങ്ങളേയും കൊണ്ട് ഹോട്ടലില്‍ താമസിക്കുന്നത് മറ്റ് താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. ഇതേചൊല്ലി ഹോട്ടല്‍ മാനേജര്‍ പ്രദീപ് അഗര്‍വാളും യുവതിയും തമ്മില്‍ വാക്കേറ്റവും നടന്നു. ഹോട്ടല്‍ ഒഴിയാന്‍ മാനേജര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ താന്‍ മൂന്നു ദിവസം മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും പണം നല്‍കിക്കഴിഞ്ഞു എന്നും യുവതിയും പറഞ്ഞു. തുടര്‍ന്ന് യുവതി പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

6 cats, 7 dogs and a goat: Ahmedabad hotel shocked to see guest with pets, News, Humor, Hotel, Police, Woman, Complaint, National

സ്ഥലത്തെത്തിയ പോലീസ് യുവതിയുമായി സംസാരിച്ചു. എന്നാല്‍ യുവതി ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. തന്റെ കൈവശം കാശില്ലെന്നും താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്നും തന്നെ കുറച്ചു പണം നല്‍കി സഹായിക്കണമെന്നും യുവതി പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ എന്തുചെയ്യണമെന്ന ആശങ്കയിലാണ് പോലീസ്.

6 cats, 7 dogs and a goat: Ahmedabad hotel shocked to see guest with pets, News, Humor, Hotel, Police, Woman, Complaint, National

ഏപ്രില്‍ ഒന്‍പതിന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് യുവതി ഹോട്ടലില്‍ മുറി എടുക്കുന്നത്. എന്നാല്‍ ആ സമയത്ത് യുവതിക്കൊപ്പം ഇത്രയും വളര്‍ത്തുമൃഗങ്ങള്‍ ഉള്ള വിവരം അറിഞ്ഞിരുന്നില്ലെന്നും ഹോട്ടല്‍ ഉടമ പ്രതികരിച്ചു.


Keywords: 6 cats, 7 dogs and a goat: Ahmedabad hotel shocked to see guest with pets, News, Humor, Hotel, Police, Woman, Complaint, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?