ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്ത് 13 ജില്ലകളില്‍ തിങ്കളാഴ്ച ചൂട് വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: (www.kvartha.com 08.04.2019) വേനല്‍ കടുത്തതോടെ കേരളം ചുട്ടുപൊള്ളുന്നു. സംസ്ഥാനത്ത് 13 ജില്ലകളില്‍ തിങ്കളാഴ്ച ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ സൂര്യാഘാത മുന്നറിയിപ്പ് തിങ്കളാഴ്ചയും തുടരും. ഇതുവരെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി നിരവധി പേര്‍ക്കാണ് സൂര്യാഘാതമേറ്റിരിക്കുന്നത്.
തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. വയനാട് ഒഴികെയുളള മറ്റു ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയര്‍ന്നേക്കും.
ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുകയും നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കരുതുകയും വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
Keywords: Kerala, Thiruvananthapuram, News, Attention to all; Temperature may be high on Monday

Powered by Info News For You

Comments
Post a Comment