'സഞ്ചാരം' പരിപാടി കണ്ട് ഭ്രമിച്ച 13കാരന്‍ വീടുവിട്ടു; അന്വേഷണത്തില്‍ കണ്ടെത്തി
പള്ളിക്കര: (www.kasargodvartha.com 03.04.2019) ടെലിവിഷനില്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ സഞ്ചാരം പരിപാടി കണ്ട് ഭ്രമിച്ച പള്ളിക്കര പാക്കത്തെ 13കാരന്‍ വീടുവിട്ടു. മണിക്കൂറുകളുടെ അന്വേഷണത്തിനിടയില്‍ കുട്ടിയെ ഒടുവില്‍ പടന്നയില്‍ നിന്നും കണ്ടെത്തി. പാക്കം സ്‌കൂളിന് സമീപത്തെ 13കാരനായ വിദ്യാര്‍ത്ഥിയാണ് ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ വസ്ത്രങ്ങളും പുസ്തകങ്ങളുമായി വീടുവിട്ടിറങ്ങിയത്.
തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പഴുതടച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പടന്നയില്‍ വെച്ച് ചന്തേര പോലീസ് കണ്ടെത്തിയത്. രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടിയെ പുലര്‍ച്ചെ മൂന്ന് മണി വരെ കിടപ്പ് മുറിയില്‍ കിടന്നുറങ്ങുന്നത് കണ്ടതായി പിതാവ് പോലീസിന് മൊഴി നല്‍കിയിരുന്നു. പിന്നീടാണ് കുട്ടിയെ കാണാതായത്. പിതാവിന്റെ പരാതി പ്രകാരം പോലീസ് ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും വിവരങ്ങള്‍ കൈമാറി.
പോലീസ് നാടടച്ച് നടത്തിയ അന്വേഷണത്തിനിടയിലാണ് ബാഗുമായി നടന്നുപോവുകയായിരുന്ന കുട്ടിയെ പടന്നയില്‍ വെച്ച് കണ്ടെത്തിയത്. പിന്നീട് ബേക്കല്‍ പോലീസിന് കൈമാറിയപ്പോഴാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയെപ്പോലെ താന്‍ നാടുകാണാനിറങ്ങിയതാണെന്ന് വെളിപ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Pallikara, Missing, Boy, Padanna, Missing 13 year old found
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment