ജമ്മുകാശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യത്തിന്റെ വെടിവെയ്പ്പ്; 13 കാരന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: (www.kasargodvartha.com 12.04.2019) ജമ്മുകശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ വെടിവെയ്പ്പില്‍ 13കാരന്‍ കൊല്ലപ്പെട്ടു. കുപ്‌വാരയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പ്പിലാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ 13കാരന്‍ കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Kashmir, Protest, Firing, Trending, Death, Boy, Election, 13 Year Old Killed in Forces' Firing in Kashmir.
വ്യാഴാഴ്ച ഹന്ദ്വാരയിലെ മണ്ഡിഗാവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് പൂര്‍ത്തിയായതിനു ശേഷമാണ് സംഘര്‍ഷം ഉണ്ടായത്. പോളിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥര്‍ക്കു നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുകയായിരുന്നു എന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.
Keywords: National, News, Kashmir, Protest, Firing, Trending, Death, Boy, Election, 13 Year Old Killed in Forces' Firing in Kashmir.
Powered by Info News For You

Comments
Post a Comment