നാലു പേര്‍ കൂടി നാമനിര്‍ദേശ പത്രിക നല്‍കി; തലസ്ഥാനത്ത് ആകെ പത്രികകള്‍ 13 ആയി
തിരുവനന്തപുരം: (www.kvartha.com 01.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തിരുവനന്തപുരം ജില്ലയിലെ രണ്ടു ലോക്‌സഭ മണ്ഡലങ്ങളിലായി തിങ്കളാഴ്ച നാലു പേര്‍ കൂടി നാമനിര്‍ദേശ പത്രിക നല്‍കി. തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ശശി തരൂരും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അടൂര്‍ പ്രകാശും ജില്ലാ കളക്ടര്‍ ഡോ. കെ വാസുകിക്ക് പത്രിക സമര്‍പ്പിച്ചു. ആറ്റിങ്ങലില്‍ പിഡിപി സ്ഥാനാര്‍ഥിയായി മാഹിന്‍ മുഹമ്മദ് പത്രിക നല്‍കി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി അനിതയും പത്രിക നല്‍കിയിട്ടുണ്ട്.
ഇതോടെ, തെരഞ്ഞെടുപ്പില്‍ ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലായി പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 13 ആയി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ എട്ടും ആറ്റിങ്ങലില്‍ അഞ്ചും പേരാണ് ഇതുവരെ പത്രിക നല്‍കിയത്. ഏപ്രില്‍ നാലു വരെയാണ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുന്നത്.
പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ടു മൂന്നു വരെ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. വരണാധികാരിയുടെ അഭാവത്തില്‍ സ്‌പെസിഫൈഡ് എ ആര്‍ ഒമാരായി നിശ്ചയിച്ചിട്ടുള്ള സബ് കളക്ടര്‍ കെ ഇമ്പശേഖറിനും (തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം) റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ മോന്‍സി പി അലക്‌സാണ്ടറിനും (ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം) പത്രികകള്‍ സമര്‍പ്പിക്കാം. അഞ്ചിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. എട്ടു വരെ പത്രികകള്‍ പിന്‍വലിക്കാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, Trending, Election, Shashi Taroor, Adoor Prakash, 13 nominations submitted in TVM District

Powered by Info News For You

Comments
Post a Comment