നീതുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; കുത്താനുപയോഗിച്ചത് പ്രത്യേക കത്തി, ദേഹത്തുണ്ടായിരുന്നത് ചെറുതും വലുതുമായ 12ഓളം കുത്തുകള്‍, കൂടുതല്‍ മുറിവുകളും കഴുത്തില്‍

തൃശൂര്‍: (www.kvartha.com 206.04.2019) മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കാമുകന്‍ തീകൊളുത്തി കൊലപ്പെടുത്തിയ നീതുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പ്രത്യേക കത്തി കൊണ്ടാണ് കാമുകന്‍ നിതീഷ് നീതുവിനെ കുത്തിയത് . കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച ശേഷം പ്രതി പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു .

ചെറുതും വലുതുമായി 12ഓളം കുത്തുകളാണ് പെണ്‍കുട്ടിയുടെ ദേഹത്തുണ്ടായിരുന്നത്. മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ചാണ് നിതീഷ് പെണ്‍കുട്ടിയെ കുത്തിയത്. കഴുത്തിലായിരുന്നു കൂടുതല്‍ മുറിവുകളും. ആക്രമണം തടുക്കാന്‍ ശ്രമിച്ചതിനിടയില്‍ കൈകളിലും മുറിവേറ്റിട്ടുണ്ട്. തുടര്‍ന്ന് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. നീതുവിന്റെ ശരീരത്തില്‍ 60% പൊള്ളലേറ്റിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Post Mortem report says Neethu suffered 12 stabs on neck, Thrissur, News, Trending, Murder, Police, Mobile Phone, Crime, Criminal Case, Kerala

വ്യാഴാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിക്ക് മറ്റൊരു വ്യക്തിയുമായി പ്രണയം ഉണ്ടെന്ന സംശത്തിലാണ് പ്രതി നീതുവിനെ കൊലപ്പെടുത്തിയതെന്ന് പോലീസിന് മൊഴി നല്‍കി. നീതുവിന്റെ ഫോണ്‍ പരിശോധിച്ചതിന് ശേഷമാണ് നിതീഷ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കി. കത്തിയും, പെട്രോളും, വിഷവുമായി കൃത്യമായ പ്ലാനോടെയാണ് നിതീഷ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ എത്തിയത്.

കൊലപാതകത്തിന് ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു നിതീഷിന്റെ തീരുമാനം. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നീതുവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്‌കരിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു നിതീഷും നീതുവും . എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതലാണ് നിതീഷിന് നീതുവിന് മേല്‍ സംശയം ഉടലെടുത്തത്. നീതുവിന് മറ്റൊരാളുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പിന്നീട് ഇരുവരും തമ്മില്‍ കലഹിക്കുന്നത് പതിവായി. ഇതോടെ തനിക്ക് ഇതേക്കുറിച്ച് തുറന്നു സംസാരിക്കണമെന്ന് നിതീഷ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു.

ഇതനുസരിച്ചാണ് നീതു വിളിച്ചുവരുത്തിയതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നിതീഷ് അവരുടെ വീട്ടിലെത്തിയത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് നീതു സമ്മതിക്കുകയാണെങ്കില്‍ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു ഇയാളുടെ തീരുമാനം. ഇതിനായി ഓണ്‍ലൈന്‍ വഴി വാങ്ങിയ മൂര്‍ച്ചയുള്ള കത്തിയും ഒരു കുപ്പിയില്‍ പെട്രോളും മറ്റൊരു കുപ്പിയില്‍ വിഷവും കരുതിയാണ് നിതീഷ് കഴിഞ്ഞ ദിവസം വെളുപ്പിന് നീതുവിന്റെ വീട്ടിലെത്തിയത്.

തലേദിവസം രാത്രി എട്ടു മണിക്ക് വീട്ടിലെത്താനായിരുന്നു നിതീഷിനോട് നീതു ആവശ്യപ്പെട്ടത്. എന്നാല്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച പുലര്‍ച്ചെ നിതീഷ് വീട്ടിലെത്തിയത്. നീതു വാതില്‍ തുറന്നുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കുറെ നേരം സംസാരിച്ചു. തനിക്ക് മറ്റൊരാളുമായി ബന്ധമില്ലെന്ന് നീതു തുറന്നുപറഞ്ഞതോടെ നിതീഷ് സന്തോഷത്തിലായി. തുടര്‍ന്ന് ഇയാള്‍ നീതുവിന്റെ വീട്ടില്‍ നിന്നും പോകാനൊരുങ്ങി.

രാവിലെ 6.30 മണിയോടെ നീതുവിന്റെ വീട്ടില്‍ നിന്ന് പിറകുവശത്തുള്ള വാതില്‍ വഴി പുറത്തിറങ്ങുന്നതിനിടെ മുത്തശ്ശിയെ കണ്ടതിനെ തുടര്‍ന്ന് നിതീഷ് തിരികെ മുറിയിലെത്തുകയായിരുന്നു. ഈ സമയം നീതു ബാത്ത്‌റൂമിലായിരുന്നു.

മുറിയില്‍ കണ്ട നീതുവിന്റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ തലേദിവസം വരെ മറ്റൊരാളുമായി നീതു മണിക്കൂറുകളോളം ചാറ്റ് ചെയ്തത് നിതീഷ് കണ്ടെത്തുകയായിരുന്നു. ഇതോടെ നിതീഷിന്റെ ഭാവം മാറി. തന്നെ വിദഗ്ദമായി ചതിക്കുകയാണെന്ന് തിരിച്ചറിഞ്ഞ നിതീഷ് പിന്നീട് മറ്റൊന്നും ആലോചിച്ചില്ല.

സമനിലതെറ്റിയ നിതീഷ് കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് മുറിയില്‍ തിരിച്ചെത്തിയ നീതുവിനെ പലതവണ കുത്തുകയായിരുന്നു. ഇതോടെ നീതു ബോധം കെട്ടുവീണു. ഇതിനുശേഷമാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ബഹളം കേട്ട് വീട്ടുകാരും അയല്‍വാസികളുമെത്തി നിതീഷിനെ പിടികൂടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Post Mortem report says Neethu suffered 12 stabs on neck, Thrissur, News, Trending, Murder, Police, Mobile Phone, Crime, Criminal Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?