ഓപ്പറേഷന്‍ കിംഗ് കോബ്ര; കൊച്ചിയില്‍ 12 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

കൊച്ചി: (www.kvartha.com 06.04.2019) കൊച്ചിയില്‍ ഓപ്പറേഷന്‍ കിങ് കോബ്രയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷിഹാബുദ്ദീന്‍, അബ്ദുള്‍ സാബിദ് എന്നിവരാണ് 'കിംഗ് കോബ്ര'യുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ പിടിയിലായത് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്റെ പരിസരത്ത് നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്.

വിശാഖപട്ടണത്ത് നിന്നും ട്രെയിന്‍ മാര്‍ഗം വില്‍പ്പനക്കായി എത്തിച്ച ലഹരി വസ്തുവാണ് പിടിച്ചെടുത്തത്. 500 രൂപ വിലയുള്ള ചെറു പാക്കറ്റുകളിലാക്കിയാണ് ഇവര്‍ ഇവിടെ വില്‍പ്പന നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ അടക്കുമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കഞ്ചാവ് വില്‍പനയെന്ന് പോലീസ് സൂചിപ്പിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Drugs, Seized, Cannabis, Kasargod Natives, Operation King Cobra; Kasargod natives caught in Kochi with 12 kg Cannabis


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?