ഓട്ടോയില്‍ കടത്തുകയായിരുന്ന 12 കെയ്‌സ് മദ്യവുമായി യുവാവ് അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 05/04/2019) ഓട്ടോയില്‍ കടത്തുകയായിരുന്ന 12 കെയ്‌സ് മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. തുമിനാട് ദേശീയപതയില്‍ വച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കെ എ 19 എബി 1742 ബജാജ് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക നിര്‍മിത വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവര്‍ പിടിയിലായത്.


180 മില്ലിയുടെ 48 കുപ്പികള്‍ അടങ്ങിയ 12 കേയ്‌സുകളാണ് ഓട്ടോറിക്ഷയില്‍ നിന്ന് പിടികൂടിയത്. ഗോകര്‍ണ്ണത്തിലെ വില്‍സണ്‍ ഡിസൂസയുടെ മകന്‍ സന്ദീപ് ഡിസൂസ(24) ആണ് കുമ്പള എക്‌സൈസ് റെയ്ഞ്ച് ഓഫീസര്‍ ടി കെ വിനയരാജ് അറസ്റ്റ് ചെയ്തത്.പ്രിവെന്റീവ് ഓഫീസര്‍ എ കെ ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എം പി സുധീന്ദ്രന്‍, ശരത് കെ പി, രമേശ് ബാബു, കണ്ണന്‍ കുഞ്ഞി, ഡ്രൈവര്‍ സുമോദ് കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kumbala, Kasaragod, Kerala, Arrest, Auto Driver, Excise,Youth arrested in illegal liquor transport


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?