നിയന്ത്രണം വിട്ട സ്വകാര്യ ബസ് പോസ്റ്റിലിടിച്ച് മറിഞ്ഞു; 12 പേര്‍ക്ക് പരിക്ക്

കോട്ടയം: (www.kvartha.com 28.04.2019) നിയന്ത്രണം വിട്ട സ്വകാര്യ ബസ് പോസ്റ്റിലിടിച്ച് മറിഞ്ഞ് 12 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച്ച ഒന്നരയോടെ കോട്ടയം ചിങ്ങവനത്ത് എംസി റോഡിലാണ് അപകടമുണ്ടായത്. കോട്ടയം-ചങ്ങനാശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ചങ്ങനാശേരിയില്‍ നിന്ന് കോട്ടയത്തേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. മറ്റൊരു വാഹനത്തിന് വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ച ശേഷം മറിയുകയായിരുന്നു.

നാട്ടുകാരാണ് യാത്രക്കാരെ ബസ്റ്റിനകത്ത് നിന്ന് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവര്‍ ചിങ്ങവനത്തെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും ചികില്‍സ തേടി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kottayam, News, bus, Accident, Bus Overturned after Hitting in Electric Post


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?