ലാന്‍ഡിങ്ങിനിടെ ടയര്‍ പൊട്ടി; മസ്‌കറ്റ് വിമാനത്താവളത്തില്‍ തടസ്സപ്പെട്ടത് 12 സര്‍വീസുകള്‍

മസ്‌കത്ത്: (www.kvartha.com 26.04.2019) ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് മസ്‌കറ്റ് വിമാനത്താവളത്തില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ഇറാനില്‍ നിന്നുള്ള ഖിഷം എയര്‍ലൈന്‍സിന്റെ ടയറാണ് പൊട്ടിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

ഒന്നിലധികം തവണ ടയര്‍ പൊട്ടിയതോടെ റണ്‍വേയില്‍ കിടക്കുകയായിരുന്ന വിമാനം മാറ്റുന്നതിനുവേണ്ടി റണ്‍വേ അടക്കുകയായിരുന്നു. ഇതാണ് മറ്റ് സര്‍വീസുകള്‍ തടസ്സപ്പെടാന്‍ കാരണം. റണ്‍േവ അടച്ചതിനാല്‍ 12 സര്‍വീസുകളെ ഇത് ബാധിച്ചുവെന്ന് ഒമാന്‍ വിമാനത്താവള മാനേജ്‌മെന്റ് കമ്പനി അറിയിച്ചു.
Muscat, Oman, Airport, Flight, Gulf, Operations at Muscat Airport back to normal after runway closure

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് റണ്‍വേ അടച്ചത്. പിന്നീട് പൂര്‍വസ്ഥിതിയിലാക്കിയതോടെ സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Muscat, Oman, Airport, Flight, Gulf, Operations at Muscat Airport back to normal after runway closure


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?