ഓപ്പറേഷന്‍ പി ഹണ്ട്: നവമാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്ന വീഡിയോ പ്രചരിപ്പിക്കുന്ന 12 അംഗസംഘം പിടിയില്‍

തിരുവനന്തപുരം: (www.kvartha.com 01.04.2019) കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും അപ് ലോഡ് ചെയ്യുന്ന 12 പേർ സംസ്ഥാനത്ത് പിടിയിൽ. ഓപ്പറേഷന്‍ പി ഹണ്ടിലൂടെയാണ് സംഘം പോലീസിന്റെ വലയിലായത്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി അന്വേഷണം തുടരുകയാണ്. ഇതുവരെ പതിനാറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് പരിശോധന. ഇന്റര്‍പോളിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു റെയ്ഡ് നടത്തിയതും പ്രതികളെ കുടുക്കിയതും. പിടിയിലായിരിക്കുന്നവരുടെ ഫോണുകളും കംപ്യൂട്ടറുകളും പോലീസ് പരിശോധിച്ച് വരികയാണ്. സംഘത്തെ വിശദമായി ചോദ്യം ചെയ്താല്‍ കൂടുതല്‍ പ്രതികള്‍ വലയിലാകുമെന്നാണ് പോലീസ് പറയുന്നത്.

 12 arrested in operation p hunt, Thiruvananthapuram, News, Police, Arrested, Crime, Criminal Case, Warning, Raid, Trapped, Kerala

രാജ്യാന്തര കുറ്റാന്വേഷണ സംഘടനയായ ഇന്‍റർപോൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളാ പോലീസ് വ്യാപക പരിശോധന നടത്തിയത്. സ്ഥിരമായി ചിത്രങ്ങൾ അപ് ലോഡ് ചെയ്യുന്ന 84 വ്യക്തികളെയും വെബ്സൈറ്റുകളെയും കുറിച്ചുള്ള വിവരങ്ങളാണ് ഇന്‍റർ പോൾ കൈമാറിയത്.

തിങ്കളാഴ്ച രാവിലെ സൈബർ സെല്ലും സൈബർ ഡോമും അടക്കമുള്ള അന്വേഷണ സംഘങ്ങളാണ് പ്രതികളുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തിയത്.

നഗ്ന ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്ന വെബ്സൈറ്റുകളിലും പോലീസ് പരിശോധന നടത്തി. ഗ്രാമപ്രദേശങ്ങളിലെ കുട്ടികളാണ് ചൂഷണത്തിന് വിധേയമാകുന്നത്. കുട്ടികളുടെ നഗ്ന ചിത്രങ്ങൾ എടുക്കുകയും നവമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും അപ് ലോഡ് ചെയ്യുകയും ആണ് പ്രതികൾ ചെയ്യുന്നതെന്ന് പോലീസ് വ്യക്തമാക്കി.

Keywords: 12 arrested in operation p hunt, Thiruvananthapuram, News, Police, Arrested, Crime, Criminal Case, Warning, Raid, Trapped, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?