'പിഎം മോദി' 11ന് പുറത്തിറങ്ങും; ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസം തന്നെ പ്രധാനമന്ത്രിയുടെ കഥ പറയുന്ന സിനിമ തീയ്യേറ്ററുകളിലെത്തും

ന്യൂ ഡല്‍ഹി: (www.kvartha.com 06.04.2019) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന 'പിഎം മോദി' എന്ന സിനിമ ഏപ്രില്‍ 11ന് തീയേറ്ററുകളിലെത്തും. 11നാണ് രാജ്യത്ത് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സ്വാധീനമുണ്ടാക്കാന്‍ തന്നെയാണ് വോട്ടുകാലത്തെ ഈ സിനിമ റിലീസെന്ന് ഇതോടെ വ്യക്തമായിക്കഴിഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാതാവ് സന്ദീപ് സിംഗാണ് ചിത്രത്തിന്റെ റിലീസ് തീയ്യതി പുറത്തുവിട്ടത്. വിവേക് ഒബ്രോയിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നേരത്തെ ചിത്രം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും റിലീസിങ്ങ് തീയ്യതി നീട്ടിവെക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി ബോംബൈ ഹൈക്കോടതി തള്ളിയിരുന്നു. 'ഒരു സിനിമയുടെ റിലീസ് മാറ്റിവെക്കാന്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെ'ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദമാണ് കോടതി വിധിയെ സ്വാധിനിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ആഴ്ച്ച ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും നീട്ടിക്കൊണ്ടുപോവുകയായിരുന്നു.


ഏപ്രില്‍ 11നാണ് ഒന്നാം ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. മെയ് 19നാണ് അവസാനഘട്ട തെരഞ്ഞെടുപ്പ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Cinema, Entertainment, Election, Politics, Trending, PM, Narendra Modi, PM to Release on 11th April


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?