ലോക്സഭാ തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ടിട്ടുളള പോളിങ് ജീവനക്കാര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം 11 മുതല്‍
കാസര്‍കോട്: (www.kasargodvartha.com 06.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ടിട്ടുളള പോളിങ് ജീവനക്കാര്‍ക്കുളള രണ്ടാംഘട്ട പരിശീലനം ഏപ്രില്‍ 11, 12, 16, 17 തീയതികളിലായി ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കഡറി സ്‌കൂളില്‍ നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ഒരു പോളിങ് ബൂത്തില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, സെക്കന്‍ഡ് പോളിങ് ഓഫീസര്‍, തേഡ് പോളിങ് ഓഫീസര്‍ എന്നിങ്ങനെ നാലു ജീവനക്കാരെയാണ് നിയമിക്കുന്നത്.
ഒന്നാം ഘട്ട പരിശീലനത്തില്‍ നിന്നും വ്യത്യസ്തമായി ഓരോ ദിവസവും ഒരു പോളിങ് ബൂത്തിലേക്ക് നിയമിക്കുന്ന ടീമിന് ഒരുമിച്ചാണ് ഇത്തവണത്തെ പരിശീലനം. ടീമിന് ഏത് നിയമസഭാ മണ്ഡലത്തിലാണ് ഡ്യൂട്ടി എന്നറിയാനാവുമെങ്കിലും ഏത് ബൂത്താണ് എന്നത് തെരഞ്ഞെടുപ്പിന്റെ തലേദിവസം മാത്രമേ അറിയാനാവുകയുള്ളു.
രാവിലെ 9.30 നും ഉച്ചയ്ക്കു 1.30 നുമായി വ്യത്യസ്ത സെഷനുകളിലായി ആകെ 138 ക്ലാസുകള്‍ നടത്തും. ഒരു ദിവസം 36 ക്ലാസുകള്‍ നടക്കും. ടീമംഗങ്ങള്‍ പരസ്പരം പരിചയപ്പെട്ട് ഒരുമിച്ച് പരിശീലനത്തില്‍ പങ്കെടുക്കണമെന്നതിനാല്‍ നിയമന ഉത്തരവില്‍ നല്‍കിയിട്ടുളള ദിവസവും സമയത്തും മാത്രമേ ക്ലാസില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളൂ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, election, Training, Chemnad, Trending, 2nd phase training for polling staffs.
< !- START disable copy paste -->
ഒന്നാം ഘട്ട പരിശീലനത്തില്‍ നിന്നും വ്യത്യസ്തമായി ഓരോ ദിവസവും ഒരു പോളിങ് ബൂത്തിലേക്ക് നിയമിക്കുന്ന ടീമിന് ഒരുമിച്ചാണ് ഇത്തവണത്തെ പരിശീലനം. ടീമിന് ഏത് നിയമസഭാ മണ്ഡലത്തിലാണ് ഡ്യൂട്ടി എന്നറിയാനാവുമെങ്കിലും ഏത് ബൂത്താണ് എന്നത് തെരഞ്ഞെടുപ്പിന്റെ തലേദിവസം മാത്രമേ അറിയാനാവുകയുള്ളു.
രാവിലെ 9.30 നും ഉച്ചയ്ക്കു 1.30 നുമായി വ്യത്യസ്ത സെഷനുകളിലായി ആകെ 138 ക്ലാസുകള്‍ നടത്തും. ഒരു ദിവസം 36 ക്ലാസുകള്‍ നടക്കും. ടീമംഗങ്ങള്‍ പരസ്പരം പരിചയപ്പെട്ട് ഒരുമിച്ച് പരിശീലനത്തില്‍ പങ്കെടുക്കണമെന്നതിനാല്‍ നിയമന ഉത്തരവില്‍ നല്‍കിയിട്ടുളള ദിവസവും സമയത്തും മാത്രമേ ക്ലാസില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളൂ.
Keywords: Kasaragod, Kerala, News, election, Training, Chemnad, Trending, 2nd phase training for polling staffs.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment