കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച 11 സ്ഥാനാര്‍ത്ഥികളുടേയും പത്രക അംഗീകരിച്ചു

കാസര്‍കോട് :(www.kasargodvartha.com 05/04/2019) കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച 11 സ്ഥാനാര്‍ത്ഥികളുടേയും പത്രിക സൂക്ഷമ പരിശോധനയില്‍ അംഗീകരിച്ചതായി ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു. ഡമ്മി സ്ഥാനാര്‍ത്ഥികളായ സി എച്ച് കുഞ്ഞമ്പു (സി പി എം ) സഞ്ജീവ ഷെട്ടി ( ബിജെപി) എന്നിവര്‍ പത്രിക പിന്‍വലിച്ചു.

ഒമ്പത് സ്ഥാനാര്‍ത്ഥികളാണ് നിലവില്‍ മത്സരരംഗത്തുള്ളത്. കെ.പി സതീഷ് ചന്ദ്രന്‍ (സിപിഎം),രാജ് മോഹന്‍ ഉണ്ണിത്താന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഐ),രവീശതന്ത്രി കുണ്ടാര്‍ ( ബിജെപി ),അഡ്വ ബഷീര്‍ ആലടി (ബിഎസ്പി),ഗോവിന്ദന്‍ ബി ആലിന്‍ താഴെ (അംബേദ്ക്കര്‍ അറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ),സജി (സ്വതന്ത്രന്‍),നരേന്ദ്രകുമാര്‍ കെ (സ്വതന്ത്രന്‍),രണദിവന്‍ ആര്‍ കെ (സ്വതന്ത്രന്‍),രമേശന്‍ ബന്തടുക്ക (സ്വതന്ത്രന്‍) എന്നിവരാണ് നിലവില്‍ സ്ഥാനാര്‍ത്തികള്‍.


പൊതുനിരീക്ഷകന്‍ എസ്.ഗണേഷ്, സ്ഥാനാര്‍ത്ഥികളുടെ ചീഫ് ഏജന്റുമാര്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സൂക്ഷമ പരിശോധന നടത്തിയത്. സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളായി അനന്തരാമ സദാനന്ദ റായി, കെ വിപിന്‍ മോഹന്‍ ഉണ്ണിത്താന്‍, പി കെ ഫൈസല്‍, എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ കുമാരന്‍ നായര്‍, രമേശന്‍, കെ കൃഷ്ണന്‍കുട്ടി,എ മാധവന്‍, ആനന്ദ എ, ഷൈഫു ടി കെ, കെ കെ മോഹനന്‍, ജോസ് പതാലില്‍ സ്ഥാനാര്‍ത്ഥികളായ ഗോവിന്ദന്‍ ബി ആലിന്‍ താഴെ, രമേശന്‍ ബന്തടുക്ക,രണദിവന്‍ ആര്‍ കെ, സജി എന്നിവര്‍ സൂക്ഷമ പരിശോധനയില്‍ പങ്കെടുത്തു. ഡപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) വിപി അബ്ദുറഹ്മാന്‍ കളക്ടറേറ്റലെ തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Election, Trending, District Collector,Election 2019 all nominations are accepted in kasaragod 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?