11കാരിയുടെ മരണം ആത്മഹത്യയെന്ന് പോലീസ്; അമ്മയുടെ വീട്ടില്‍ അവധി ആഘോഷിക്കാനെത്തിയ പെണ്‍കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടതെന്ത്?

അങ്കമാലി: (www.kvartha.com 24.04.2019) അങ്കമാലി മൂക്കന്നൂരിലെ 11 വയസുകാരിയുടെ മരണം ആത്മഹത്യയെന്ന് പോലീസ് നിഗമനം. ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അടുത്ത ബന്ധു ഇക്കാര്യം സമ്മതിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും മരണം ആത്മഹത്യയാണെന്നാണ സൂചന നല്‍കുന്നുണ്ട്. കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം അന്വേഷിക്കുമെന്ന് പൊലീസ് വിശദമാക്കി.

അങ്കമാലി കറുകുറ്റിയിലെ അമ്മയുടെ വീട്ടില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു കുട്ടി. കഴിഞ്ഞ 22 ന് വൈകിട്ട് മുത്തശിയാണ് കുട്ടിയെ കുളിമുറിയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും എത്തിയാണ് പതിനൊന്നുകാരിയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.


കറുകുറ്റിയിലെ അമ്മ വീട്ടിലെ കുളിമുറിയില്‍ ചാലക്കുടി ഓടാലി സ്വദേശിയായ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് മരണം സ്ഥിരീകരിക്കാത്തതിനാല്‍ മൂക്കന്നൂരിലെ ആശുപത്രിയിലെത്തിച്ചു.

കുട്ടി കുളിമുറിയില്‍ വീണതെന്നാണ് ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ കഴുത്തില്‍ മുറിവിന്റെ പാട് കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മരണത്തില്‍ അസ്വഭാവികത ഉണ്ടെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Ernakulam, Kochi, Angamali, News, Death, Police, 11 Year Old Girls's Death; Police Concludes Death as Suicide


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?