വോട്ടിംഗ് യന്ത്രം തകരാറിലായി; നിരവധി തവണ പോളിംഗ് തടസ്സപ്പെട്ട കോഴിക്കോട് ജില്ലയിലെ ബൂത്തില്‍ രാത്രി 11 വരെ പോളിംഗിന് നിര്‍ദ്ദേശം

കോഴിക്കോട്: (www.kvartha.com 23.04.2019) വോട്ടിംഗ് യന്ത്രം തകരാറിലായത് മൂലം വോട്ടെടുപ്പ് പലതവണ തടസപ്പെട്ട കോഴിക്കോട് മണ്ഡലത്തിലെ ഒരു ബൂത്തിലെ രാത്രി 11 മണി വരെ പോളിംഗ് അനുവദിക്കാന്‍ നിര്‍ദ്ദേശം. കോഴിക്കോട് മണ്ഡലത്തിലെ കൊയിലാണ്ടിക്ക് സമീപം പുളിയഞ്ചേരി യുപി സ്‌കൂളിലെ 79-ാം നമ്പര്‍ ബൂത്തിലാണ് പോളിംഗ് രാത്രി 11 വരെ നീട്ടാന്‍ നിര്‍ദ്ദേശമുള്ളത്. വരണാധികാരിയായ ജില്ലാ കളക്ടര്‍ സാംബശിവ റാവുവാണ് നിര്‍ദ്ദേശം നല്‍കിയത്.

രാവിലെ വോട്ടിംഗ് തുടങ്ങുന്നതിന് മുമ്പുള്ള മോക്ക് പോളിനിടെ തന്നെ ഇവിടെ വോട്ടിംഗ് യന്ത്രം തകരാറിലാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മറ്റൊരു യന്ത്രം കൊണ്ടുവന്നാണ് ഇവിടെ ഏഴ് മണിക്ക് വോട്ടിംഗ് തുടങ്ങിയത്. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും വോട്ടിംഗ് യന്ത്രം കേടായി. മറ്റൊരു യന്ത്രം കൊണ്ടുവന്നെങ്കിലും വോട്ടിംഗ് പുനരാരംഭിക്കാന്‍ കഴിഞ്ഞത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ്. തുടര്‍ന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുമായി സംസാരിച്ച ശേഷം പോളിംഗ് രാത്രിയിലേക്ക് നീട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.


സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും പോളിംഗ് അവസാനിക്കുന്ന സമയമായ 6 മണി പിന്നിട്ടിട്ടും നീണ്ട ക്യൂ ദൃശ്യമായിരുന്നു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലെ ബൂത്തുകളിലും ഇതുവരെ പോളിംഗ് അവസാനിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, News, Politics, Election, Trending, Mistakes in EVM; Advice for Election Till 11PM in a booth in Kozhikode


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?