ഇന്ത്യക്കായി റഷ്യ ഒരുക്കുന്ന '11356' യുദ്ധകപ്പലുകള്‍ 2022, 2023 ഓടെ കൈമാറും; പീരങ്കി ഗണ്‍, മിസൈലുകള്‍, എയര്‍ ഡിഫന്‍സ് സിസ്റ്റങ്ങള്‍, ടര്‍പീഡോ ട്യൂബുകള്‍ എന്നീ സജ്ജീകരണങ്ങളോടുകുടിയ കപ്പലുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: (www.kvartha.com 27.04.2019) ഇന്ത്യന്‍ നാവികസേനയ്ക്കായി റഷ്യ ഒരുക്കുന്ന '11356' യുദ്ധകപ്പലുകള്‍ 2022, 2023 ഓടെ ഇന്ത്യക്ക് കൈമാറും. 60 ഓളം കമ്പനികളുടെ സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നതെന്നും രണ്ടു പദ്ധതികളിലായാണ് കപ്പലുകളുടെ നിര്‍മ്മാണം പുരോഗമിക്കുവ്വതെന്നും റഷ്യന്‍ സ്‌റ്റേറ്റ് ഹൈടെക്ക് കോര്‍പ്പറേഷന്‍ വക്താവ് അലക്‌സാണ്ടര്‍ മിഖേയ് പറഞ്ഞു.


യുദ്ധകപ്പലുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇന്ത്യയും റഷ്യയും തമ്മില്‍ കരാറുണ്ടായത് 2018 ലാണ്. കരാറനുസരിച്ച് ആദ്യ രണ്ടു കപ്പലുകള്‍ റഷ്യയിലെ യന്താര്‍ കപ്പല്‍ നിര്‍മ്മാണശാലയിലും, പിന്നീടുള്ളവ ഗോവയിലെ കപ്പല്‍ നിര്‍മ്മാണ ശാലയിലുമാകും നിര്‍മ്മിക്കുക. ഈ യുദ്ധകപ്പലുകളില്‍ എ190 100 എം എം പീരങ്കി ഗണ്‍, മിസൈലുകള്‍, എയര്‍ ഡിഫന്‍സ് സിസ്റ്റങ്ങള്‍, ടര്‍പീഡോ ട്യൂബുകള്‍ എന്നിവയുമുണ്ട്.


Keywords: National, News, Army, Russia, Ship, Navy, India, Technology, Business, Trending, Russia builds warships for India.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?