മുത്തലാഖിനെ എതിര്‍ത്ത 11ല്‍ 8 വോട്ട് ഇടതുപക്ഷ എംപിമാരുടേതായിരുന്നു, ഒരു മതത്തില്‍പ്പെട്ടവര്‍ക്ക് മാത്രമായി എങ്ങനെയാണ് ഇത്തരം നിയമം നടപ്പാക്കുകയെന്ന് ചോദിച്ചത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു; കോണ്‍ഗ്രസിന്റെ ഭൂരിപക്ഷ പ്രീണനം ഓര്‍മിപ്പിച്ച് കെ ടി ജലീല്‍

കാസര്‍കോട്: (www.kvartha.com 01.04.2019) കോണ്‍ഗ്രസിന്റെ ഭൂരിപക്ഷ പ്രീണനം തുറന്നുകാട്ടി മന്ത്രി കെ ടി ജലീല്‍. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ബില്ലിനെ എതിര്‍ത്ത 11ല്‍ എട്ട് വോട്ടുകള്‍ ഇടതുപക്ഷ എംപിമാരുടേതായിരുന്നുവെന്ന് ജലീല്‍ ഓര്‍മിപ്പിച്ചു. കാസര്‍കോട്ട് വിവിധ സ്ഥലങ്ങളില്‍ നടത്തിയ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
K.T Jaleel, Kerala, Kasaragod, News, Election, Trending, CPM, KT Jaleel against Congress

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെതിരെ ഒരു കോണ്‍ഗ്രസ് എംപിയുടെയും കൈ ഉയര്‍ന്നിട്ടില്ല. ലീഗിന്റെ എംപി കുഞ്ഞാലിക്കുട്ടി കല്ല്യാണം കൂടി നടക്കുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നയം വ്യക്തമായി. 42 ശതമാനം മാത്രം ഹാജര്‍ നിലയാണ് കുഞ്ഞാലിക്കുട്ടിക്ക് പാര്‍ലമെന്റിലുള്ളത്. വീണ്ടും അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ ലീഗ് തയ്യാറായത്   ലജ്ജാകരമാണ്.

പാര്‍ലമെന്റില്‍ മുത്തലാഖ് നിയമത്തെ എതിര്‍ത്ത് വോട്ട് ചെയ്തത് വെറും 11 പേര്‍ മാത്രമാണ്. അതില്‍ എട്ട് വോട്ടുകളും ഇടതുപക്ഷ എംപിമാരുടേതായിരുന്നില്ലേ? എന്ത് കൊണ്ട് അന്ന് സഭയിലുണ്ടായിരുന്ന കോണ്‍ഗ്രസ് അതിനെതിരെ ശബ്ദിച്ചില്ല. ഒരു മതത്തില്‍പ്പെട്ടവര്‍ക്ക് മാത്രമായി ഇത്തരം നിയമം എങ്ങനെയാണ് നടപ്പാക്കുകയെന്നും ഇത് എങ്ങനെ ന്യായവും നീതിയുമാകുമെന്നും ചോദിച്ചത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണെന്നും അല്ലാതെ കോണ്‍ഗ്രസോ മുസ്ലിംലീഗ് നേതാക്കളോ അല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഭാവി പ്രധാനമന്ത്രി എന്ന് വിശേഷിപ്പിക്കുന്ന രാഹുല്‍ ഗാന്ധി ഇതുവരെ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ജനങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് പറയാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുമോ? കോണ്‍ഗ്രസ് ഭരണ കാലത്താണ് 19 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചത്. ബീഫ് കഴിച്ചതിന്റെ പേരില്‍ നാല്‍പതിലേറെ പേരാണ് ആള്‍ക്കൂട്ട കൊലപാതകത്തിനിരയായത്. ഭക്ഷണത്തിന്റെ പേരില്‍ ഇനിയൊരു ആള്‍ക്കൂട്ട കൊലപാതകം ഉണ്ടാവില്ലെന്ന് പറയാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുമോ?

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഒരു നൂല്‍ ബന്ധത്തിന്റെ തടസം മാത്രമേ ഉള്ളൂ. ജയിച്ചാല്‍ കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകില്ലെന്ന് എന്താണ് ഉറപ്പ്. കോണ്‍ഗ്രസില്‍ അവശേഷിക്കുന്നവര്‍ ബിജെപി നല്‍കിയ ഓഫര്‍ മതിയാകാത്തത് കൊണ്ടാണ് നില്‍ക്കുന്നത്. ആവശ്യമായ വില നല്‍കിയാല്‍ അവരും ബിജെപിയിലേക്ക് പോകുമെന്ന് ജലീല്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: K.T Jaleel, Kerala, Kasaragod, News, Election, Trending, CPM, KT Jaleel against Congress 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?