11 സീറ്റില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്; പുറത്തുപറയുക 18 സീറ്റുകളിലെ പ്രതീക്ഷ; സിപിഎം വിലയിരുത്തല്‍ ഇങ്ങനെ
തിരുവനന്തപുരം: (www.kvartha.com 26.04.2019) കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സിപിഎം സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് സാധ്യതകളും പ്രതീക്ഷകളുമെല്ലാം വിലയിരുത്തി. 11 സീറ്റുകളിലാണ് പാര്‍ട്ടി വിജയം ഉറപ്പിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് 20 ലോക്‌സഭാമണ്ഡലങ്ങളില്‍ 18ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രാഥമിക വിലയിരുത്തലുണ്ട്. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്, പി കെ കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറം ഒഴികെയുള്ള 18 സീറ്റിലും വിജയിക്കുമെന്നാണ് സിപിഎം പ്രതീക്ഷ വെക്കുന്നത്. അതേസമയം ചില മണ്ഡലങ്ങളില്‍ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്നും യോഗം വിലയിരുത്തുന്നു.
ഫലം പുറത്തുവരുമ്പോള്‍ ഇടത് മുന്നണിക്ക് അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ സാധിക്കുമെന്നും അത്തരത്തില്‍ വിജയം ഈ തെരഞ്ഞെടുപ്പില്‍ നേടിയെടുക്കാന്‍ സാധിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എല്‍ഡിഎഫ് 2004ലെ വിജയം ആവര്‍ത്തിക്കുമെന്നും യോഗ തീരുമാനം വിശദീകരിക്കവെ പറഞ്ഞു. എല്‍ഡിഎഫിന് പ്രതികൂലമായ ഒരു ഘടകവും പോളിംഗ് ദിവസം ഒരു സ്ഥലത്തും കാണാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവിധ ലോക്‌സഭാ മണ്ഡലം കമ്മറ്റികള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് കമീഷന്‍ നല്ല നിലയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും കമീഷന് ധാരാളം പാളിച്ചകളുണ്ടായി. വിവിപാറ്റ് സംവിധാനം ഒരുക്കിയതിനാല്‍ വോട്ട് ചെയ്യാന്‍ അധിക സമയം ആവശ്യമായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ പോളിങ് സ്‌റ്റേഷനുകള്‍ ക്രമീകരിക്കുവാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നേരത്തെ തന്നെ ഇടപെടേണ്ടതായിരുന്നു. രാത്രി 12 മണി വരെയൊക്കെ പോളിംഗ് നീണ്ടു പോയത് കമ്മീഷന്റെ വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: LS poll: LDF hope with 18 seats out of 20 in Kerala, Thiruvananthapuram, News, Kerala, Lok Sabha, Election, Politics.

Powered by Info News For You

Comments
Post a Comment