മൂന്നു ദിവസത്തിനകം ലഭിക്കേണ്ട പാര്‍സല്‍ ഒരാഴ്ച കഴിഞ്ഞിട്ടും കിട്ടിയില്ല:10ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ് പരാതി
കാസര്‍കോട് (www.evisionnews.co): മൂന്നു ദിവസത്തിനകം ലഭിക്കേണ്ട പാര്‍സല്‍ ഒരാഴ്ച കഴിഞ്ഞിട്ടും കിട്ടിയില്ലെന്ന് പരാതി. റിയല്‍ ലോജിസ്റ്റിക്‌സ് എന്ന കമ്പനിക്കെതിരെ ചെര്‍ക്കളയിലെ ഖാലിദ് ഷാനാണ് പരാതി നല്‍കിയത്. ഈമാസം ആറിനാണ് മുംബൈയില്‍ നിന്നും പാര്‍സല്‍ വിട്ടത്. മൂന്നു ദിവസത്തിനകം കിട്ടുമെന്നായിരുന്നു കമ്പനിയുടെ ഉറപ്പ്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടര്‍ന്നാണ് യുവാവ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
4200രൂപ അധിക തുക നല്‍കണമെന്നും കമ്പനി ആവശ്യപ്പെട്ടതായി യുവാവ് പറഞ്ഞു. പത്തു ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവാവ് പരാതി നല്‍കിയിരിക്കുന്നത്. അയക്കുന്നവരില്‍ നിന്നും ചാര്‍ജ് ഈടാക്കുന്നതിന് പുറമെ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ വാങ്ങുന്നവരില്‍ നിന്നും ചാര്‍ജ് ഈടാക്കുന്നതായി പരാതിയുണ്ട്.
Powered by Info News For You

Comments
Post a Comment