എല്‍ഡിഎഫിന് 10 സീറ്റ് കിട്ടുമോ? കബാലി സ്റ്റൈല്‍ മറുപടിയുമായി പിണറായി

കണ്ണൂര്‍: (www.kvartha.com 22.04.2019) എല്‍ഡിഎഫിന് 10 സീറ്റ് കിട്ടുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കബാലി സ്റ്റൈല്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 10 അല്ല അതുക്കും മേലെ എന്നായിരുന്നു പിണറായിയുടെ മറുപടി. കഴിഞ്ഞ ദിവസം കണ്ണൂര്‍ പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദ പ്രസിലായിരുന്നു സംഭവം.

പരിപാടിക്കിടെ പത്ത് സീറ്റ് കിട്ടുമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. പത്തോ, അതുക്കും മേലെയെന്ന് ഉടന്‍ വന്നു ഉത്തരം. ജാതിഭേദവും മതദ്വേഷവുമില്ലാതെ സാഹോദര്യത്തോടെ കഴിയുന്ന നവോത്ഥാന കേരളത്തിന്റെ നിലനില്‍പ്പിനായാണ് കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യുകയെന്നും മതനിരപേക്ഷ സര്‍ക്കാര്‍ നിലവില്‍ വരേണ്ടത് ആവശ്യമാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പ്രലോഭിപ്പിച്ചാല്‍ കൂടെപോകാത്തവരെ വേണം ജയിപ്പിക്കാന്‍ എന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. എന്തൊക്കെ കോപ്രായങ്ങള്‍ കാണിച്ചാലും ബിജെപി ജയിക്കില്ല എന്നും നിലവില്‍ കേരളാ സര്‍ക്കാരിന് ഒപ്പമാണ് ജനങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kannur, Kerala, News, Pinarayi vijayan, LDF, Election, Trending, film, Pinarayi on LS Polls. 
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?