104 കിലോ മീറ്റര്‍ ദൂരം 37.5 കിലോ മീറ്ററാക്കി കുറച്ച് ശൈഖ് ജാബിര്‍ പാലം, മേയ് ഒന്നിന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും
കുവൈത്ത് സിറ്റി: (www.kvartha.com 26.04.2019) 104 കിലോ മീറ്റര്‍ ദൂരം 37.5 കിലോ മീറ്ററാക്കി കുറച്ചുകൊണ്ട് ശൈഖ് ജാബിര്‍ പാലം മേയ് ഒന്നിന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. കുവൈത്ത് സിറ്റിയില്‍ നിന്ന് സുബ്ബിയയിലേക്കാണ് പാലം. നിലവില്‍ ഈ സ്ഥലത്തെത്താന്‍ 104 കിലോമീറ്റര്‍ വേണ്ടിടത്ത് പാലം വന്നാല്‍ 37.5 കിലോമീറ്റര്‍ കൊണ്ട് എത്താനാകും. നിലവില്‍ ഒന്നര മണിക്കൂറാണ് ഈ ദൂരം പിന്നിടാന്‍ വേണ്ടത്. ഇത് അരമണിക്കൂറായി കുറയും.
കടലിലും കരയിലുമായാണ് പാലം കടന്നുപോകുന്നത്. കടല്‍പാലങ്ങളുടെ ഗണത്തില്‍ ലോകത്ത് നാലാമത്തെ വലിയ പാലമാകും ജാബിര്‍ പാലം. കടന്നുപോകുന്ന വഴിയില്‍ രണ്ട് വ്യവസായ ദ്വീപുകളും ഒട്ടേറെ സര്‍ക്കാര്‍ സേവന സ്ഥാപനങ്ങളും ഉണ്ട്. 7,38,750 ദശലക്ഷം ദീനാര്‍ പദ്ധതി ചെലവ് കണക്കാക്കി 2013 നവംബര്‍ മൂന്നിന് ആണ് പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്.
കുവൈത്ത് സിറ്റിയില്‍ രണ്ട് ദിശയിലേക്കാണ് പാലം. ഗസാലി അതിവേഗ പാതയിലെ സിഗ്‌നല്‍ പോയന്റില്‍ നിന്ന് ആരംഭിച്ച് ജമാല്‍ അബ്ദുന്നാസര്‍ റോഡിന് അനുബന്ധമായി സുബ്ബിയ സിറ്റിയിലേക്ക് പോകുന്ന പ്രധാന പാലത്തിന് 37.5 കിലോമീറ്റര്‍ നീളമുണ്ടാകും. ദോഹ തുറമുഖ ദിശയിലേക്ക് 12.4 കിലോമീറ്റര്‍ നീളമാണുള്ളത്. ജാബിര്‍ പാലത്തില്‍ ലോകോത്തര നിലവാരത്തിലുള്ള നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 819 ഫിക്‌സ്ഡ് കാമറകള്‍ക്ക് പുറമെ എല്ലാ ഭാഗത്തേക്കും ചലിക്കുന്ന 25 പാന്‍ ടില്‍റ്റ് സൂം കാമറകളും പാലത്തില്‍ നിരീക്ഷണത്തിനുണ്ടാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kuwait, Gulf, Bride, The longest bridge in the world finished in Kuwait

Powered by Info News For You

Comments
Post a Comment