കാസര്‍കോട്ട് വിധി നിര്‍ണയിക്കുന്നത് 10,11,031 വോട്ടര്‍മാര്‍; പുതിയതായി 24,859 പേര്‍

കാസര്‍കോട്: (www.kasargodvartha.com 06.04.2019) ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ നിന്നും വിധി നിര്‍ണയിക്കുന്നത് 10,11,031 വോട്ടര്‍മാര്‍. പുതിയതായി 24,859 പേര്‍ സമ്മതിദാനം വിനിയോഗിക്കും. പ്രവാസികളുള്‍പ്പെടെയുള്ള സമ്മതിദായകരില്‍ 5,15,942 സ്ത്രീകളും 4,95,088 പുരുഷന്മാരുമാണ്. ജില്ലയില്‍ നിന്നും ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ഒരു വോട്ടറും സമ്മതിദായക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 115 സ്ത്രീകളുള്‍പ്പെടെ 3276 പ്രവാസി വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 25 വരെ വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി ലഭിച്ച അപേക്ഷകരില്‍ യോഗ്യരായവരെ കൂടി ഉള്‍പ്പെടുത്തി എപ്രില്‍ അഞ്ചിന് പ്രസിദ്ധീകരിച്ച പുതിയ കണക്കാണിത്. 2019 ജനുവരി 30ന് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം ജില്ലയില്‍ 9,86,172 വോട്ടര്‍മാരാണുണ്ടായിരുന്നത്. പുതിയതായി 24,859 പേരാണ് പട്ടികയില്‍ ഇടം നേടിയത്. പുരുഷന്മാരില്‍ 13,121 പേരുടെയും സ്ത്രീ വോട്ടര്‍മാരില്‍ 11,739 പേരുമാണ് ജില്ലയില്‍ പുതുതായി വോട്ടവകാശത്തിന് അര്‍ഹത നേടിയത്.

കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളില്‍ പുരുഷ വോട്ടര്‍മാരാണ് കൂടുതലുള്ളത്. മഞ്ചേശ്വരത്ത് 1,06,624 പുരുഷന്മാരും 1,05462 സ്ത്രീകളുമായി ആകെ 2,12,086 വോട്ടര്‍മാരാണുള്ളത്. കാസര്‍കോട് 96,742 പുരുഷന്മാരും 96,233 സ്ത്രീകളുമായി ആകെ 1,92,975 വോട്ടര്‍മാരാണ്. പ്രവാസി വോട്ടര്‍മാര്‍ ഏറ്റവും കൂടുതലുള്ളത് (1181 പേര്‍) തൃക്കരിപ്പൂരിലും കുറവ് (239 പേര്‍) കാസര്‍കോട് നിയോജക മണ്ഡലത്തിലുമാണ്. 1500 സര്‍വീസ് വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

ജില്ലയില്‍ കൂടുതല്‍ വോട്ടര്‍മാരുള്ളത് മഞ്ചേശ്വരം നിയോജക മണ്ഡലത്തിലാണ്. 1,06,624 പുരുഷന്മാരും 1,05,462 സ്ത്രീകളുമായി ആകെ 2,12,086 വോട്ടര്‍മാരാണ് മഞ്ചേശ്വരത്ത് വിധിനിര്‍ണയിക്കുക. കാസര്‍കോട് മണ്ഡലത്തിലാണ് ഏറ്റവും കുറവ് (1,92,975 പേര്‍) വോട്ടര്‍മാരുള്ളത്. ഉദുമയില്‍ 1,03,684 സ്ത്രീകളുള്‍പ്പെടെ 2,03,669 വോട്ടര്‍മാരും, കാഞ്ഞങ്ങാട് 1,08,935 സ്ത്രീകളും 1 ട്രാന്‍സ്ജെന്‍ഡറുമുള്‍പ്പെടെ 2,09,158 പേരും, തൃക്കരിപ്പൂരില്‍ 1,01,627 സ്ത്രീകളുള്‍പ്പെടെ 1,93,143 വോട്ടര്‍മാരുമാണുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Election, Trending, 10 Lakhs plus voters in Kasargod Dist 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?