ഇന്ത്യന്‍ ഓഹരിവിപണി 100 പോയിന്റ് നേട്ടത്തിലേക്ക്
മുംബൈ: (www.kvartha.com 26.04.2019) ഇന്ത്യന്‍ ഓഹരിവിപണിയില്‍ 11700 ന് മുകളിലാണ് നിഫ്റ്റി വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയത്. വ്യാപാരം ആരംഭിച്ചത് സെന്‍സെക്‌സ് 100 പോയിന്റ് നേട്ടത്തിലാണ്. 393 ഓഹരികള്‍ നേട്ടമുണ്ടാക്കി. 199 ഓഹരികള്‍ നഷ്ടവും. 30 ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നു.
വെള്ളിയാഴ്ച ആഗോളവിപണികള്‍ നഷ്ടത്തിലാണ്. വില്പ്പന സമ്മര്‍ദം കൂടുതല്‍ പ്രകടമാകുന്നത് മെറ്റല്‍, ഫാര്‍മ, ബാങ്കിംഗ്, എനര്‍ജി,മേഖലകളിലാണ്. ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ഹീറോ മോട്ടോകോര്‍പ്, കൊടക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി എന്നീ ഓഹരികള്‍ വെള്ളിയാഴ്ച നഷ്ടം നേരിട്ടവയുടെ പട്ടികയിലാണ്.
ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, എന്‍ടിപിസി എന്നീ ഓഹരികള്‍ വെള്ളിയാഴ്ച മികച്ച നേട്ടമുണ്ടാക്കി. രൂപ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയിലെ ഇന്ത്യന്‍ രൂപ വിനിമയ നിരക്കില്‍ ഡോളറിനെതിരെ 70.09 എന്ന നിരക്കിലാണ്.
Keywords: Indian stock market begin with a positive, Mumbai, News, National, Business.

Powered by Info News For You

Comments
Post a Comment