നിണമുണങ്ങാത്ത സ്മരണകള്‍ക്ക് നൂറാണ്ട്; ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതിയുടെ ഓര്‍മ്മകള്‍ 100 വയസ്സ് പിന്നിടുന്നു
ന്യൂ ഡല്‍ഹി: (www.kvartha.com 13.04.2019) ലോകമന:സ്സാക്ഷിയെ ഞെട്ടിച്ച ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നൂറ് വയസ്സ് പിന്നിടുന്നു. 1919 ഏപ്രില്‍ 13 ന് അമൃത്‌സറിലെ ജാലിയന്‍ വാലാബാഗ് മൈതാനിയിലുണ്ടായ വെടിവെപ്പില്‍ നൂറുകണക്കിനാളുകളാണ് മരിച്ചുവീണത്. 379 പേര്‍ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ടുവെന്നാണ് ബ്രിട്ടന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടതായി അനൗദ്യോദിക കണക്കുകള്‍ പറയുന്നു.
ഇന്ത്യന്‍ സ്വാതന്ത്യ സമരചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് ഭരണകൂടം പാസാക്കിയ റൗലറ്റ് എന്ന കരിനിയമത്തിനെതിരെയുള്ള പ്രതിഷേധമാണ് കിരാതമായ നടപടിയിലേക്ക് നയിച്ചത്. ആരെയും വിചാരണ കൂടാതെ തടങ്കലില്‍ വെക്കാന്‍ റൗലറ്റ് ആക്റ്റ് അനുമതി നല്‍കി. ഇതിനെതിരെ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ ഡോ സത്യപാല്‍, സെയ്ഫുദ്ദീന്‍ കിച്ച്‌ലു എന്നീ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ അമൃത്‌സറില്‍ ആയിരങ്ങള്‍ ചേര്‍ന്ന് യോഗം സംഘടിപ്പിച്ചു.
ജാലിയന്‍ വാലാബാഗ് എന്ന തുറസ്സായ മൈതാനത്തായിരുന്നു യോഗം. മുഴുവന്‍ ഭാഗവും മതില്‍ കെട്ടിയ മൈതാനത്തിന് ഒരു ഗേറ്റ് മാത്രമേ പുറത്തേക്ക് കടക്കാന്‍ ഉണ്ടായിരുന്നുള്ളൂ. യോഗസ്ഥലത്തേക്ക് ഇരച്ചെത്തിയ ബ്രിഗേഡിയര്‍ റെജിനാള്ഡ് ഡയറും സംഘവും സമാധാനപരമായി യോഗം ചേര്‍ന്ന ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു. നൂറ് കണക്കിനാളുകള്‍ മരിച്ചുവീണു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഹണ്ടര്‍ കമ്മീഷന്‍ ഡയറിന് യാതൊരുവിധ ശിക്ഷയും ശുപാര്‍ശ ചെയ്തിരുന്നില്ല. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട സംഭവങ്ങളിലൊന്നായി ജാലിയന്‍വാലാബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു. ഈ സംഭവത്തിന് ശേഷമാണ് സ്വാതന്ത്ര്യ സമരം വലിയ ശക്തി പ്രാപിച്ചത്.
സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയായിരുന്നു ഖേദപ്രകടനം. എന്നാല്‍ ഖേദപ്രകടനമല്ല നിരുപാധികം മാപ്പപേക്ഷിക്കുകയാണ് വേണ്ടതെന്നാണ് ഇന്ത്യയുടെ ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, India, Jalian Walabhagh, Massacre, Britain, 100 years of Jalianwala Bagh massacre

Powered by Info News For You

Comments
Post a Comment