എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാലിന്റെ വിജയത്തിനായി 1000 ദീപം തെളിയിച്ച് വനിതകള്‍; കനത്ത മഴയെ അവഗണിച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത് വന്‍ ജനസാഗരം
കൊല്ലം: (www.kvartha.com 20.04.2019) കൊല്ലം പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാലിന്റെ വിജയത്തിനായി 1000 ദീപം തെളിയിച്ച് വനിതകള്‍. കനത്ത മഴയെ അവഗണിച്ച് വന്‍ ജനസാഗരമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത് . എല്‍ ഡി എഫ് മങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം തേനി ദേശീയ പാതയിലെ മൂന്നാംകുറ്റി ജംഗ്ഷനിലാണ് പരിപാടി സംഘടിപ്പിച്ചത്.
കെ.എന്‍ ബാലഗോപാലിന്റെ ചിത്രമുള്ള മുഖംമൂടിയണിഞ്ഞ് കൈകളില്‍ പ്ലക്കാര്‍ഡുമേന്തിയാണ് പ്രവര്‍ത്തകര്‍ എത്തിയത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സിപിഐ എം നേതാവ് പി കെ ഗുരുദാസന്‍ ഉദ്ഘാടനം ചെയ്തു. മെഴുകുതിരിയേന്തി ദേശീയ പാതയുടെ വശത്തായി അണിനിരന്ന വനിതകള്‍ക്ക് എസ്.എന്‍ കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ സുലഭ ദീപം തെളിച്ചു നല്‍കി. തുടര്‍ന്ന് ടി കെ എം ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍. ഹാഷിമുദ്ദീന്‍ , ഡോക്ടര്‍ അനീഷ്, കൊല്ലം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് തുടങ്ങിയവര്‍ ദീപം കൈമാറി.
അഡ്വ. ജി ലാലു , സിപിഎം മാങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി ബാബു, സിപിഐ ലോക്കല്‍കമ്മിറ്റി സെക്രട്ടറി ജെ നൗഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Women to prove 1000 lamps for LDF candidate KN Balagopal's victory, Kollam, News, Politics, Lok Sabha, Election, LDF, Women, Kerala.

Powered by Info News For You

Comments
Post a Comment