സംസ്ഥാനത്ത് പോളിംഗിനിടെ 10 മരണം; 2 പോളിംഗ് ഓഫീസര്‍മാര്‍ കുഴഞ്ഞുവീണു
തിരുവനന്തപുരം: (www.kvartha.com 23.04.2019) സംസ്ഥാനത്ത് പോളിങ്ങിനിടെ 10 മരണം. രണ്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ കുഴഞ്ഞുവീണു. കോട്ടയം വൈക്കത്ത് വോട്ടു ചെയ്യാന്‍ ഇറങ്ങിയ 84കാരി കുഴഞ്ഞു വീണു മരിച്ചു. വൈക്കം തൃക്കരായിക്കുളം റോസമ്മ ഔസേഫ് ആണു മരിച്ചത്. പോളിങ് ബൂത്തിലേക്കു പോകാന്‍ ഓട്ടോയില്‍ കയറുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ആലപ്പുഴ മാവേലിക്കര കണ്ടിയൂര്‍ യുപി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ വ്യക്തി കുഴഞ്ഞുവീണു മരിച്ചു. മറ്റം വടക്ക്, പെരിങ്ങാട്ടംപള്ളില്‍ പ്രഭാകരന്‍(74) ആണ് മരിച്ചത്. വോട്ട് ചെയ്തു പുറത്തിറങ്ങിയ ശേഷമാണ് പ്രഭാകരന്‍ കുഴഞ്ഞുവീണത്.
തലശ്ശേരി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് എ.കെ. മുസ്തഫ(52) തലശ്ശേരി മാരിയമ്മ ഇസ്ലാമിയ എല്‍പി സ്‌കൂള്‍ ബൂത്തില്‍ തളര്‍ന്നു വീണു മരിച്ചു. വയനാട് പനമരത്ത് വോട്ട് ചെയ്യാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയയാള്‍ കുഴഞ്ഞുവീണു മരിച്ചു. അഞ്ഞണിക്കുന്ന് ആദിവാസി കോളനിയിലെ ബാലന്‍ (64) ആണു വഴിയില്‍ കുഴഞ്ഞുവീണത്. പനമരം സിഎച്ച്‌സിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.
കാസര്‍കോട് പുല്ലൂരില്‍ വോട്ട് ചെയ്യാന്‍ പോകുന്ന വഴിയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വിണു മരിച്ചു. പുല്ലൂര്‍ സ്വദേശി കെ.ആര്‍. ബാബുരാജാണ് കുഴഞ്ഞു വിണു മരിച്ചത്. തളിപ്പറമ്പ് ചുഴവി വേണുഗോപാല മാരാര്‍ വോട്ടെടുപ്പ് കഴിഞ്ഞു തിരിച്ചു വീട്ടിലെത്തിയപ്പോള്‍ തളര്‍ന്നുവീഴുകയായിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊല്ലം കിളികൊല്ലൂരില്‍ വോട്ടു ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞു വീണാണ് മരിച്ചു. ഇരവിപുരം മണ്ഡലത്തിലെ കിളികൊല്ലൂര്‍ എല്‍പി സ്‌കൂളില്‍ 5-ാം നമ്പര്‍ ബൂത്തിലാണു സംഭവം. കല്ലുംതാഴം പാര്‍വതി മന്ദിരത്തില്‍ മണി (പുരുഷന്‍-63) ആണു മരിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരു കാണാത്തതിനെത്തുടര്‍ന്നു പോളിങ് ഓഫീസറുമായി സംസാരിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കണ്ണൂര്‍ കൂത്തുപറമ്പിലും പത്തനംതിട്ട റാന്നിയിലും എറണാകുളം കാലടിയിലുമാണ് മറ്റു മരണങ്ങള്‍. കാലടിയില്‍ പാറപ്പുറം കുമാരനാശാന്‍ സ്മാരക എല്‍പിഎസ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ കാഞ്ഞൂര്‍ പാറപ്പുറം വെളുത്തേപ്പിള്ളി ത്രേസ്യാക്കുട്ടി (87) കുഴഞ്ഞുവീണു മരിച്ചു. വോട്ട് ചെയ്യാന്‍ സ്ലിപ് വാങ്ങിയശേഷം ബൂത്തിനുള്ളില്‍ തളര്‍ന്നു വീഴുകയായിരുന്നു. രണ്ടു കിലോമീറ്റര്‍ അകലെ കാഞ്ഞൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
കണ്ണൂര്‍ കൂത്തുപറമ്പ് മണ്ഡലത്തിലെ ചൊക്ലി രാമവിലാസം എച്ച്എസ്എസ് പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരിയില്‍നിന്ന സ്ത്രീ തളര്‍ന്നുവീണു മരിച്ചു. കാഞ്ഞിരത്തിന്‍ കീഴില്‍ മൂടോളി വിജയി (65) ആണ് മരിച്ചത്. പത്തനംതിട്ടയില്‍ വോട്ടുചെയ്യാന്‍ പോളിങ് ബൂത്തില്‍ കയറിയ റാന്നി പേഴുംപാറ മൂശാരിയത്ത് ചാക്കോ മത്തായി (പാപ്പച്ചന്‍-66) കുഴഞ്ഞുവീണ് മരിച്ചു. വടശേരിക്കര പഞ്ചായത്തിലെ പേഴുംപാറ ഡിപിഎം യുപിഎസ് 178-ാം നമ്പര്‍ ബൂത്തിലായിരുന്നു വോട്ട് ചെയ്യാനെത്തിയത്.
അതിനിടെ, ഏനാദിമംഗലം ചായലോട് യുപി സ്‌കൂള്‍ 143-ാം നമ്പര്‍ ബൂത്തില്‍ പോളിങ് ഓഫിസര്‍ കുഴഞ്ഞുവീണു. പിരളശേരി എല്‍പിഎസ് 69-ാം നമ്പര്‍ ബൂത്തിലെ പോളിങ് ഓഫിസര്‍ പ്രണുകുമാര്‍ അപസ്മാര ബാധയെത്തുടര്‍ന്ന് കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയിലേക്കുമാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 10 death reported during polling time in kerala lok sabha election 2019, Thiruvananthapuram, News, Politics, Lok Sabha, Election, Trending, Death, Obituary, Hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment