കുട്ടികളുടെ ചലച്ചിത്രോത്സവം മെയ് 10 മുതല്‍ 16 വരെ

തിരുവനന്തപുരം:(www.kasargodvartha.com 21/04/2019) ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് കുട്ടികളുടെ ചലച്ചിത്രോത്സവം (ICFFK) മെയ് 10 മുതല്‍ 16 വരെ നടക്കും. ചലചിത്ര താരം ഭാമയും സംവിധായകന്‍ ആര്‍ എസ് വിമലും ചേര്‍ന്ന് മേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഏഴു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ കൈരളി, ശ്രീ, നിള, ടാഗോര്‍, കലാഭവന്‍, നിശാഗന്ധി എന്നീ തീയറ്ററുകളിലായിയാണ് പ്രദര്‍ശനം നടക്കുകയെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ് പി ദീപക് അറിയിച്ചു. കഴിഞ്ഞ മേളയേക്കാള്‍ കുട്ടികളുടെ മികച്ച ചലച്ചിത്രങ്ങള്‍ ഈ വര്‍ഷത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കും. കുട്ടികളുടെ രംഗത്ത് ലോകപ്രശസ്തരായ സംവിധായകര്‍, അഭിനേതാക്കള്‍, ദേശീയ തലത്തിലേയും മലയാള ചലച്ചിത്ര രംഗത്തേയും അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും ദിവസവും നടക്കുന്ന ഓപ്പണ്‍ഫോറത്തിലും മറ്റു പരിപാടികളിലുമായി പങ്കെടുക്കും.

News, Thiruvananthapuram, Kerala, Entertainment, Children, Film, ICFFK, ICFFK starts on may 10

എല്ലാ ദിവസവും വൈകിട്ട് ആറിന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സംസ്ഥാന ശിശുക്ഷേമ സമിതി, സംസ്ഥാന ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എന്നിവരുമായി സഹകരിച്ചാണ് മേള സംഘടിപ്പിക്കുന്നത്.

മേള നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്തെ ആദിവാസി മേഖല, അനാഥാലയങ്ങള്‍, ചേരിപ്രദേശങ്ങള്‍ ഇവിടങ്ങളില്‍ കഴിയുന്ന കുട്ടികളെ തിരുവനന്തപുരത്ത് എത്തിച്ച്, താമസ സ്വകര്യമൊരുക്കി ചലച്ചിത്രങ്ങള്‍ കാണുന്നതിനുള്ള അവസരം ഒരുക്കും. 200 ഓളം ചിത്രങ്ങളാണ് ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Entertainment, Children, Film, ICFFK, ICFFK starts on may 10


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?