1 ലക്ഷം വാങ്ങി വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച കേസില്‍ പ്രതിക്ക് കോടതി പിരിയും വരെ തടവും പിഴയും

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.04.2019) ഒരു ലക്ഷം രൂപ വായ്പ വാങ്ങി വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചയാള്‍ക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി പിരിയും വരെ തടവും വിധിച്ചു. പടന്ന തെക്കേപ്പുറം പത്തായപ്പുരയിലെ എം രമേശനെ (38) യാണു ഹൊസ്ദുര്‍ഗ് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പടന്ന വടക്കേക്കാട്ടെ സി വി സുരേഷിന്റെ (30) പരാതിയിലാണ് രമേശനെതിരെ കേസ് ചന്തേര പോലീസ് കേസെടുത്തത്.

2013 സെപ്റ്റംബര്‍ 20 നാണ് സുരേഷിനോടു രമേശന്‍ ഒരു ലക്ഷം രൂപ കടം വാങ്ങിയത്. 2014 ഫെബ്രുവരി ആറിന് തീയ്യതിക്ക് തിരിച്ച് തരാമെന്ന് പറഞ്ഞ് ചെക്ക് എഴുതി നല്‍കുകയായിരുന്നു. നിശ്ചിത തീയതിക്ക് ചെക്ക് പടന്ന ബാങ്കില്‍ കലക്ഷന് അയച്ചപ്പോള്‍ അക്കൗണ്ടില്‍ പണമില്ലെന്നു പറഞ്ഞു മടക്കി അയക്കുകയായിരുന്നു. പിന്നീട് രമേശനെ സുരേഷ് സമീപിക്കുകയും 15 ദിവസത്തിനകം തുക നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ പറഞ്ഞദിവസം കഴിഞ്ഞിട്ടും പണം നല്‍കാത്തതിനെ തുടര്‍ന്ന് സുരേഷ് ചന്തേര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയില്‍ കേസെടുത്ത പോലീസ് രമേശനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പിഴ തുക പരാതിക്കാരനു കൊടുക്കാനും വീഴ്ച വരുത്തിയാല്‍ 2 മാസം തടവിനു ശിക്ഷിക്കാനും വിധിയില്‍ പറയുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, case, Police, court, Top-Headlines, Cheating case accused fined
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?