തട്ടിക്കൂട്ട് സര്‍വെകളില്‍ നിഴലിക്കുന്നത് മാധ്യമ താല്‍പര്യങ്ങള്‍; സര്‍വെ നടത്തിയ പ്രമുഖ മാധ്യമത്തിന്റെ മേധാവി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1 ലക്ഷം വോട്ടിന് തോറ്റ പാലക്കാട്ട് ഇത്തവണ 3 മുന്നണികളും ഒപ്പത്തിനൊപ്പമെന്ന് പ്രവചനം, മേധാവിയെ കാലുവാരിയ യുഡിഎഫിനെ മൂന്നാം സ്ഥാനത്താക്കി പ്രതികാരം, ബിജെപി രണ്ടാം സ്ഥാനത്ത് വന്നത് കണ്ട് തലയില്‍ കൈവെച്ച് വോട്ടര്‍മാര്‍

തിരുവനന്തപുരം: (www.kvartha.com 10.04.2019) തെരഞ്ഞെടുപ്പ് അടുത്തതോടെ മുക്കിലും മൂലയിലും സര്‍വെ റിപോര്‍ട്ടാണ് ചര്‍ച്ച. മാധ്യമസ്ഥാപനങ്ങളടക്കം നിരവധി ഏജന്‍സികളാണ് സര്‍വെ നടത്തുന്നത്. എന്നാല്‍ ചില തട്ടിക്കൂട്ട് സര്‍വെകളില്‍ നിഴലിക്കുന്നത് മാധ്യമ താല്‍പര്യങ്ങളെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. അവരവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചാണ് സര്‍വെ റിപോര്‍ട്ട് പുറത്തുവിടുന്നത്. വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് സര്‍വെ നടത്തുന്നതെങ്കിലും ചില പ്രത്യേക സ്ഥലങ്ങളില്‍ പ്രത്യേക ആളുകള്‍ക്കോ പാര്‍ട്ടികള്‍ക്കോ അനുകൂലമായോ പ്രതികൂലമായോ ഫലം പുറത്തുവിടാന്‍ സര്‍വെ നടത്തുന്ന ഏജന്‍സികള്‍ ശ്രമിക്കുന്നുണ്ടെന്ന ആക്ഷേപമാണ് ഉയരുന്നത്.

Kerala, News, Election, Media, Survey, Trending, Protest against some Election surveys

മലയാളത്തിലെ പ്രമുഖ മാധ്യമസ്ഥാപനം സ്വകാര്യ ഏജന്‍സിയുമായി നടത്തിയ സര്‍വെയുടെ റിപോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. കേരളത്തിലെ വോട്ടര്‍മാരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വെ നടത്തിയത്. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സര്‍വെ റിപോര്‍ട്ടിലുള്ളത്. യുഡിഎഫിന് 15 ഉം എല്‍ഡിഎഫിന് നാലും സീറ്റുകള്‍ പ്രവചിക്കുന്ന സര്‍വെ തിരുവനന്തപുരത്ത് ബിജെപി വിജയിക്കുമെന്നും പറയുന്നുണ്ട്.

ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയെന്ന് വിശ്വസിക്കുന്ന കാസര്‍കോട്ട് അടക്കം എല്‍ഡിഎഫ് തകരുമെന്ന് പറയുന്ന സര്‍വെയില്‍ പാലക്കാട്ടെ റിപോര്‍ട്ടാണ് ഏറ്റവും കൗതുകം. എല്‍ഡിഎഫിന്റെ എം ബി രാജേഷ് 34 ശതമാനം വോട്ടോടെ വിജയിക്കുമെന്ന് പറയുമ്പോള്‍ ബിജെപിയെയും യുഡിഎഫിനെയും 30, 31 ശതമാനം എന്ന ക്രമത്തില്‍ രണ്ടും മൂന്നും സ്ഥാനത്ത് നിര്‍ത്തുന്നു. അതില്‍ തന്നെ യുഡിഎഫിനെ കടത്തിവെട്ടി ബിജെപി രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് സര്‍വെ പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1,36,541 വോട്ട് മാത്രം നേടിയ ബിജെപി 3,07,597 വോട്ട് നേടിയ യുഡിഎഫിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് എത്തുമെന്ന് പറയുന്ന സര്‍വെ കണ്ട് തലയില്‍ കൈവെച്ചിരിക്കുകയാണ് പാലക്കാട്ടെ വോട്ടര്‍മാര്‍.

അതേസമയം സര്‍വെ നടത്തിയ പ്രമുഖ മാധ്യമത്തിന്റെ മേധാവി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലേറെ വോട്ടിന് തോറ്റ മണ്ഡലമാണ് പാലക്കാട് എന്നതും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് യു ഡി എഫിന്റെ ഭാഗമായിരുന്നു ഈ മാധ്യമ സ്ഥാപനത്തിന്റെ മേധാവി. അന്ന് മത്സരിക്കാന്‍ വടകരയോ കോഴിക്കോടോ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് അനുവദിച്ചത് ജയസാധ്യതയില്ലാത്ത പാലക്കാടായിരുന്നു. അവിടെ 10,5000 വോട്ടുകള്‍ക്ക് തോറ്റത് കോണ്‍ഗ്രസ് കാലുവാരിയതിനാലായിരുന്നു എന്നാണ് സ്ഥാനാര്‍ത്ഥിയായിരുന്ന മേധാവി ആരോപിച്ചത്. മൂന്ന് മുന്നണികളെയും ഒപ്പത്തിനൊപ്പം നിര്‍ത്തുന്ന സര്‍വെയില്‍, 2014ല്‍ മേധാവിയെ കാലുവാരിയ യുഡിഎഫിനെ മൂന്നാം സ്ഥാനത്താക്കി പ്രതികാരം തീര്‍ക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

ഇതുപോലെ തന്നെയാണ് ഇപ്പോള്‍ ഇടതുപക്ഷത്തുള്ള, മേധാവിയുടെ പാര്‍ട്ടിക്ക് ശക്തിയുള്ള വടകരയിലെ ഫലവും. ഇവിടെ ഇടത് മുന്നേറ്റം ഉണ്ടാകുമെന്ന് സര്‍വെ പ്രവചിക്കുന്നു. പ്രതിദിനം മാറിമറിയുന്ന തെരഞ്ഞെടുപ്പ് ട്രെന്റുകള്‍ക്കിടെ മാസങ്ങള്‍ക്ക് മുമ്പെടുത്ത തട്ടിക്കൂട്ടിയ അഭിപ്രായ സര്‍വേകള്‍ തെരഞ്ഞെടുപ്പ് ചിത്രത്തെ മാറ്റിമറിയ്ക്കുന്നതായും ആക്ഷേപമുണ്ട്. ഇത്തരം സര്‍വെകള്‍ക്കെതിരെ നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇത്തരം സര്‍വെകള്‍ തികഞ്ഞ കാപട്യമാണെന്ന് കാസര്‍കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്‍ ആരോപിക്കുന്നു. ജനഹിതം അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് ഇത്തരം സര്‍വെകള്‍ നടത്തുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിം അംഗം പി കരുണാകരന്‍ എംപി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Election, Media, Survey, Trending, Protest against some Election surveys 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?