സ്ത്രീ ബാല്യത്തെ വരച്ചുകാട്ടി 'പെണ്ണാള്‍'; ആദ്യഗാനം പുറത്തിറങ്ങി, Watch Video

കൊച്ചി: (www.kvartha.com 08.03.2019) സ്ത്രീ ബാല്യത്തെ വരച്ചുകാട്ടുന്ന 'പെണ്ണാള്‍' എന്ന സംഗീത ആല്‍ബത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ശ്രയ ജയദീപ് ആലപിച്ച ഗാനമാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. ശ്രയയുടെ മനോഹരമായ ആലാപനരീതി സംഗീത പ്രേമികളെ ഏറെ ആകര്‍ഷിക്കുന്നതാണ്.
Video, Entertainment, Song, News, Baalyam, Stage One Of Pennaal, Sreya Jayadeep, Sreya Jayadeep's Song About Woman's Childhood Impresses Music Lovers.

ഒരു സ്ത്രീ കടന്നുപോകുന്ന ബാല്യം, കൗമാരം, യൗവ്വനം, മാതൃത്വം, വാര്‍ദ്ധക്യം എന്നീ അഞ്ച് ഘട്ടങ്ങളടങ്ങുന്ന സംഗീതയാത്രയാണ് പെണ്ണാള്‍. 'ബാല്യം' എന്ന തലക്കെട്ടോട് തുങ്ങുന്ന ആദ്യ ഭാഗം ഒരു കുട്ടിയുടെ നിഷ്‌ക്കളങ്കതയും, വിനോദങ്ങളെക്കുറിച്ചുമുള്ളതാണ്.

ഷൈല തോമസിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗായത്രി സുരേഷാണ്. ഷൈല തോമസാണ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ചിന്നു കുരുവിള, സുമേഷ് സുകുമാരന്‍ എന്നിവരാണ് ഛായാഗ്രഹകര്‍. ഷൈല തോമസും ഡോ. ഷാനി ഹഫീസും ചേര്‍ന്നാണ് പെണ്ണാള്‍ ആല്‍ബം ഒരുക്കിയിരിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Video, Entertainment, Song, News, Baalyam, Stage One Of Pennaal, Sreya Jayadeep, Sreya Jayadeep's Song About Woman's Childhood Impresses Music Lovers. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?