ചെര്‍പ്പുളശേരി പീഡനം; യുവതി മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നത് സിപിഎമ്മിന് തലവേദന

പാലക്കാട്: (www.kvartha.com 25.03.2019) ചെര്‍പ്പുളശേരി സിപിഎം ഏരിയാകമ്മിറ്റി ഓഫീസില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പ്രകാശനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പാര്‍ട്ടി ഓഫീസില്‍ വെച്ച് പീഡനത്തിനിരയായെന്നു യുവതി പോലീസിനും മജിസ്ട്രേറ്റിനും മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ചെര്‍പ്പുളശേരി പുത്തനാലയ്ക്കല്‍ തട്ടാരുതൊടിയില്‍ പ്രകാശനെ അറസ്റ്റുചെയ്തത്.

എന്നാല്‍ സിപിഎം ഓഫീസില്‍ വെച്ച് താന്‍ പീഡിപ്പിച്ചിട്ടില്ലെന്നാണ് പ്രകാശനും സിപിഎമ്മും പറയുന്നത്. അതേസമയം പാര്‍ട്ടി ഓഫീസില്‍ വെച്ചാണ് പീഡിപ്പിക്കപ്പെട്ടതെന്ന് പീഡനത്തിനിരയായ യുവതി മജിസ്ട്രേറ്റിനും പോലീസിനും മൊഴി നല്‍കിയിരുന്നു. ഈ മൊഴിയില്‍ യുവതി ഉറച്ചുനില്‍ക്കുന്നത് സിപിഎമ്മിന് തലവേദനയായി മാറിയിട്ടുണ്ട്.

ഇത്തരമൊരു സാഹചര്യത്തില്‍ യുവതിയെ വിശദമായ ചോദ്യം ചെയ്യാനുളള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുളള യുവതിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതിനനുസരിച്ച് ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നും പോലീസ് ടീം അറിയിച്ചു.

Girl alleges molestation at CPM office in Cherpulassery, palakkad, News, Kerala, Politics, CPM, Molestation, Case, Arrest, Remanded, Police, Enquiry, hospital, Treatment

ടൂവീലര്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന പ്രതി പ്രകാശന്‍ കഴിഞ്ഞവര്‍ഷം ജൂണിലാണ് യുവതിയെ പീഡിപ്പിച്ചത്. കഴിഞ്ഞ 16ന് മണ്ണൂര്‍ നഗരിപ്പുറത്ത് നവജാതശിശുവിനെ ലഭിച്ചിരുന്നു. കുഞ്ഞിന്റെ അമ്മയെ തേടിയുളള പോലീസ് അന്വേഷണത്തിലാണ് പാര്‍ട്ടി ഓഫീസിലെ പീഡനത്തെക്കുറിച്ച് മൊഴി ലഭിച്ചത്.

പാര്‍ട്ടി ഓഫീസിലെ പീഡനവിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തുതന്നെ ഉയര്‍ന്നുവന്നത് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രതിപക്ഷ കക്ഷികള്‍ വിഷയം ഏറ്റുപിടിച്ച് സമരരംഗത്തുളളതും പാര്‍ട്ടിക്ക് തലവേദന തീര്‍ക്കുന്നു. എന്തായാലും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പീഡനവിഷയം ഉപയോഗിക്കുകയാണ് പ്രതിപക്ഷകക്ഷികളായ കോണ്‍ഗ്രസും ബിജെപിയും.

യുവതിയെ പീഡിപ്പിക്കുവാന്‍ സാഹചര്യമൊരുക്കി കൊടുത്തിട്ടുള്ള മുഴുവന്‍ സിപിഐഎം നേതാക്കന്മാരെയും പോലീസ് അറസ്റ്റ് ചെയ്യേണ്ടതാണെന്ന് ബിജെപി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ചെര്‍പ്പുളശ്ശേരി സിപിഎം പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചു എന്ന ആരോപണം സിപിഎം സ്ഥാനാര്‍ത്ഥിയുടെ വിജയം അട്ടിമറിക്കാനുള്ള ആരോപണമാണ് എന്ന ഏരിയാ സെക്രട്ടറിയുടെ വിശദീകരണം ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്ന് ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ കൃഷ്ണദാസ് പ്രസ്താവിച്ചു.

2018 ജൂണ്‍ മാസം പുത്തനാല്‍ക്കല്‍, തട്ടാരുതൊടിയില്‍ പ്രകാശന്‍ സിപിഎം ഓഫീസിനകത്ത് കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയും, 2019 മാര്‍ച്ച് 16 ന് പ്രസവിച്ച യുവതി, കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം സിപിഎം സ്ഥാനാര്‍ഥിയുടെ വിജയം അട്ടിമറിക്കാനാണെന്ന തരത്തിലുളള അവകാശവാദം സിപിഎമ്മിന്റെ അവകാശവാദം ആ പാര്‍ട്ടിയിലെ നേതാക്കന്മാര്‍ക്ക് മാനസിക രോഗത്തിന്റെ ലക്ഷണങ്ങള്‍ തുടങ്ങിയിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണെന്ന് ബിജെപി ആരോപിച്ചു.

സിപിഎം സ്ഥാനാര്‍ത്ഥി എം ബി രാജേഷിനും ഇതേ അഭിപ്രായം തന്നെയാണോ ആണോ എന്ന് വ്യക്തമാക്കേണ്ടതാണ്. മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ തോല്‍വി സമ്മതിച്ച ഏരിയാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി മേല്‍ഘടകം എന്ത് നടപടിയെടുക്കുമെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ട്. യുവതിയെ പീഡിപ്പിക്കുവാന്‍ സാഹചര്യമൊരുക്കി കൊടുത്തിട്ടുള്ള മുഴുവന്‍ സിപിഐഎം നേതാക്കന്മാരെയും, പോലീസ് അറസ്റ്റ് ചെയ്യേണ്ടതാണെന്ന് ബിജെപി ആവശ്യപ്പെട്ടു.

Keywords: Girl alleges molestation at CPM office in Cherpulassery, palakkad, News, Kerala, Politics, CPM, Molestation, Case, Arrest, Remanded, Police, Enquiry, hospital, Treatment.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?