ബിജെപിയിലേക്കു പോകുമെന്നതും പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകുമെന്നതും ശുദ്ധ അസംബന്ധമെന്ന് പി ജെ കുര്യന്‍
പത്തനംതിട്ട: (www.kvartha.com 23.03.2019) താന്‍ ബിജെപിയിലേക്കു പോകുമെന്നതും പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകുമെന്നതും ശുദ്ധ അസംബന്ധമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ മുന്‍ ഉപാധ്യക്ഷനുമായ പി ജെ കുര്യന്‍.
Keywords: PJ Kurien dismiss claims of turning BJP candidate in Pathanamthitta, Pathanamthitta, News, Politics, Lok Sabha, Election, Trending, BJP, Congress, Criticism, Controversy, Video, Kerala.
ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ബി.ജെ.പി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും പത്തനംതിട്ടയെ ഉള്‍പ്പെടുത്താത്തത് ഏറെ ചര്‍ച്ചയായിരുന്നു. അതിനിടെയാണ് പി.ജെ. കുര്യന്‍ ബി ജെ പിക്ക് വേണ്ടി അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി പത്തനംതിട്ടയില്‍ മത്സരിക്കുന്നതായുള്ള അഭ്യൂഹവും പടര്‍ന്നത്.
പി.ജെ.കുര്യനെ ഇവിടെ സ്ഥാനാര്‍ഥിയാക്കുമെന്നും അമിത് ഷാ ഇക്കാര്യം അദ്ദേഹവുമായി ചര്‍ച്ച ചെയ്‌തെന്നുമുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇവയെല്ലാം നിഷേധിച്ച് പി.ജെ.കുര്യന്‍ തന്നെ രംഗത്തെത്തുകയായിരുന്നു.
'സ്ഥാനാര്‍ത്ഥിയാവണമെങ്കില്‍ എനിക്ക് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാവാമായിരുന്നു. ബി.ജെ.പിയില്‍ മത്സരിക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ തന്നെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. രാജ്യസഭാ ഉപാധ്യക്ഷനായിരുന്നപ്പോള്‍ ഇതിലും വലിയ ഓഫര്‍' വന്നതാണെന്നും കള്ള പ്രചാരണം നടത്തുന്നത് ആരാണെന്നു കണ്ടെത്തണമെന്നും കുര്യന്‍ ആവശ്യപ്പെട്ടു.
'ബി.ജെ.പിയിലെ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം താന്‍ അവരുടെ ആളായി എന്നല്ല. തെറ്റായ പ്രചാരണം മര്യാദകേടാണെന്നും പി.ജെ കുര്യന്‍ പറഞ്ഞു. ബി.ജെ.പിയിലെ ആരും തന്നോട് സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചോദിക്കുകയോ, സമീപിക്കുകയോ ചെയ്തിട്ടില്ലെന്നും അങ്ങനൊരു ഓഫര്‍ വന്നാല്‍ സ്വീകരിക്കില്ലെന്നും കുര്യന്‍ കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ടയില്‍നിന്ന് മത്സരിക്കാന്‍ തന്നോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഞാന്‍ നിരസിക്കുകയായിരുന്നു. പത്തനംതിട്ടയില്‍ ഞാന്‍ മത്സരിച്ച് ആന്റോ ആന്റണി ഇടുക്കിയില്‍ മത്സരിക്കുമായിരുന്നു. രമേശ് ചെന്നിത്തല ഉള്‍പ്പെടെ ഉള്ളവര്‍ മത്സരിക്കുന്ന കാര്യം ചോദിച്ചെങ്കിലും വേണ്ടെന്ന നിലപാട് അറിയിച്ചിരുന്നു.
തിരുവനന്തപുരത്തും ഡെല്‍ഹിയിലും നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റികളിലും ഇക്കാര്യം വ്യക്തമാക്കി. എന്നാല്‍ ഈ നിമിഷം വരെ ബിജെപിയില്‍നിന്ന് ആരും എന്നെ സമീപിച്ചിട്ടില്ല എന്നും കുര്യന്‍ പറഞ്ഞു.
ബി.ജെ.പി എ പ്ലസ് വിഭാഗത്തില്‍ പെടുത്തിയ സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. തുടക്കം തൊട്ടേ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി തര്‍ക്കമായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ പേര് ഒന്നാമതും എം.ടി. രമേശിന്റെ പേര് രണ്ടാമതും കെ. സുരേന്ദ്രന്റെ പേര് മൂന്നാമതുമായി ഉള്‍പ്പെടുത്തിയുള്ള സാധ്യതാപട്ടികയായിരുന്നു കേന്ദ്രത്തിന് സംസ്ഥാനം കൈമാറിയത്.
പി.ജെ.കുര്യനെ ഇവിടെ സ്ഥാനാര്‍ഥിയാക്കുമെന്നും അമിത് ഷാ ഇക്കാര്യം അദ്ദേഹവുമായി ചര്‍ച്ച ചെയ്‌തെന്നുമുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇവയെല്ലാം നിഷേധിച്ച് പി.ജെ.കുര്യന്‍ തന്നെ രംഗത്തെത്തുകയായിരുന്നു.
'സ്ഥാനാര്‍ത്ഥിയാവണമെങ്കില്‍ എനിക്ക് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാവാമായിരുന്നു. ബി.ജെ.പിയില്‍ മത്സരിക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ തന്നെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. രാജ്യസഭാ ഉപാധ്യക്ഷനായിരുന്നപ്പോള്‍ ഇതിലും വലിയ ഓഫര്‍' വന്നതാണെന്നും കള്ള പ്രചാരണം നടത്തുന്നത് ആരാണെന്നു കണ്ടെത്തണമെന്നും കുര്യന്‍ ആവശ്യപ്പെട്ടു.
'ബി.ജെ.പിയിലെ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം താന്‍ അവരുടെ ആളായി എന്നല്ല. തെറ്റായ പ്രചാരണം മര്യാദകേടാണെന്നും പി.ജെ കുര്യന്‍ പറഞ്ഞു. ബി.ജെ.പിയിലെ ആരും തന്നോട് സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചോദിക്കുകയോ, സമീപിക്കുകയോ ചെയ്തിട്ടില്ലെന്നും അങ്ങനൊരു ഓഫര്‍ വന്നാല്‍ സ്വീകരിക്കില്ലെന്നും കുര്യന്‍ കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ടയില്‍നിന്ന് മത്സരിക്കാന്‍ തന്നോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഞാന്‍ നിരസിക്കുകയായിരുന്നു. പത്തനംതിട്ടയില്‍ ഞാന്‍ മത്സരിച്ച് ആന്റോ ആന്റണി ഇടുക്കിയില്‍ മത്സരിക്കുമായിരുന്നു. രമേശ് ചെന്നിത്തല ഉള്‍പ്പെടെ ഉള്ളവര്‍ മത്സരിക്കുന്ന കാര്യം ചോദിച്ചെങ്കിലും വേണ്ടെന്ന നിലപാട് അറിയിച്ചിരുന്നു.
തിരുവനന്തപുരത്തും ഡെല്‍ഹിയിലും നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റികളിലും ഇക്കാര്യം വ്യക്തമാക്കി. എന്നാല്‍ ഈ നിമിഷം വരെ ബിജെപിയില്‍നിന്ന് ആരും എന്നെ സമീപിച്ചിട്ടില്ല എന്നും കുര്യന്‍ പറഞ്ഞു.
ബി.ജെ.പി എ പ്ലസ് വിഭാഗത്തില്‍ പെടുത്തിയ സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. തുടക്കം തൊട്ടേ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി തര്‍ക്കമായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ പേര് ഒന്നാമതും എം.ടി. രമേശിന്റെ പേര് രണ്ടാമതും കെ. സുരേന്ദ്രന്റെ പേര് മൂന്നാമതുമായി ഉള്‍പ്പെടുത്തിയുള്ള സാധ്യതാപട്ടികയായിരുന്നു കേന്ദ്രത്തിന് സംസ്ഥാനം കൈമാറിയത്.
Keywords: PJ Kurien dismiss claims of turning BJP candidate in Pathanamthitta, Pathanamthitta, News, Politics, Lok Sabha, Election, Trending, BJP, Congress, Criticism, Controversy, Video, Kerala.
Powered by Info News For You

Comments
Post a Comment