വൃദ്ധ മാത്രം താമസിക്കുന്ന വീട്ടില്‍ കവര്‍ച്ച; ആറരപ്പവന്‍ സ്വര്‍ണവും വെള്ളിപ്പാത്രങ്ങളും മോഷണം പോയി; പോലീസ് അന്വേഷണം ഊര്‍ജിതം
കുമ്പള: (www.kasargodvartha.com 31.03.2019) വൃദ്ധ മാത്രം താമസിക്കുന്ന വീട്ടില്‍ കവര്‍ച്ച. ആറരപ്പവന്‍ സ്വര്‍ണവും വെള്ളിപ്പാത്രങ്ങളും മോഷണം പോയി. കുമ്പള കുണ്ടങ്കരടുക്ക ഭജനമന്ദിരത്തിനടുത്ത് താമസിക്കുന്ന വൃന്ദ കിണി (64)യുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പൂജാമുറിയുടെ വെന്റിലേറ്റര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.
തുടര്‍ന്ന് മോഷ്ടാക്കള്‍ എല്ലാ മുറികളിലെയും അലമാരകള്‍ തകര്‍ത്ത് കവര്‍ച്ച നടത്തുകയായിരുന്നു. ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന വൃന്ദ ഭയന്നുവിറച്ച് താന്‍ കിടക്കുന്ന മുറിയുടെ എല്ലാ വാതിലുകളും അകത്തു നിന്നും പൂട്ടി ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കളിലൊരാള്‍ വീട്ടിലെത്തിയപ്പോള്‍ ഒന്നില്‍കൂടുതല്‍ ആളുകള്‍ അകത്തുണ്ടെന്ന് മനസിലായി. ഇതോടെ തൊട്ടടുത്ത് താമസിക്കുന്ന കുമ്പള പഞ്ചായത്തംഗം രമേശ് ഭട്ടിനെ വിവരം അറിയിക്കുകയും അദ്ദേഹം സ്ഥലത്തെത്തുമ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു.
പൂജാമുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് സ്വര്‍ണവളകളും രണ്ട് മോതിരവും പണവും പാത്രവും ഭണ്ഡാരവുമാണ് നഷ്ടപ്പെട്ടത്. വിവരമറിഞ്ഞ് കുമ്പള എസ് ഐ ആര്‍ സി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ ഊര്‍ജിത അന്വേഷണം നടത്തിവരുന്നതായി എസ് ഐ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Top-Headlines, Robbery, House, Robbery in house at Kumbala
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment